രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് പാലാ ഫുഡ് ഫെസ്റ്റ്-2025 ന് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും.

പാലാ:-നഗരത്തിൻ്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിദ്ധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ആണ്, ലോകപ്രശ സ്‌തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ ഫുഡ് ഫെസ്റ്റ് 2025 മഹാമേള സംഘടിപ്പിക്കുന്നത്.

ഡിസംബർ 5 മുതൽ 8 വരെ, പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നിരവധി വിജയകരമായ പരിപാടികൾക്ക് നേത്യത്വം നൽകിയ യൂത്ത് വിംഗിന്റെ സംഘടനാ ശേഷിയുടെ പിൻബലത്തോടെയാണ് ഫുഡ് ഫെസ്റ്റ്-2025 ആസൂത്രണം ചെയ്‌തിരിക്കുന്നത്.
അമ്പതിൽപ്പരം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെൻ്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളും രുചികളുടെ ഈ മഹാസംഗമത്തിൽ അണിയിച്ചൊരുക്കുന്നു. വൈവിധ്യമാർന്ന വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങളും സ്നേഹത്തിൻ്റെ രുചിക്കൂട്ടുകളും ഈ ഫുഡ്ഫെസ്റ്റിൽ ലഭ്യമാകും.

ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും നടത്തപ്പെടുന്നു.

ഡിസംബർ 5-ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട് 5 മണിക്ക് ബഹു. ശ്രീ. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിക്കുന്നതും, ബഹു. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ.മുഖ്യാതിഥിയായിരിക്കുനതുമാണ് .ഏകോപനസമിതി പ്രസിഡൻറ് വക്കച്ചൻ മറ്റത്തിൽ Ex MP അദ്ധ്യക്ഷനായിരിക്കും. യൂത്ത് വിംഗ് പ്രസിഡൻറ് ജോൺ ദർശന സ്വാഗതമരുളും, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, വ്യാപാരി നേതാക്കൾ പങ്കെടുക്കും.

പാലാ ഫുഡ്ഫെസ്റ്റ് 2025-ലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊളളുന്നു. വാർത്താ സമ്മേളനത്തിൽ, ജോൺ മൈക്കിൾ ഭർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി ജോസ്, സിറിൾ ട്രാവലോകം, വി സി ജോസഫ് ,ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ, ദീപു പീറ്റർ, വിപിൻ പോൾസൺ, ജോഫ് വെള്ളിയാപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.       *പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുക്കുന്നു ഇതോടൊപ്പം സംഘാടകർ ഒരു പുതിയ പദ്ധതി നിങ്ങൾക്കു നൽകുന്നു. അതായത് പാലായിലെ 50 ൽ പരം വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനണൾ നിശ്ചിത തുകയ്ക്ക് വാങ്ങുമ്പോൾ 100 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു. ഉദാകരണത്തിന് 50 കടയിൽ കയറി ഫുഡ് ഫെസ്റ്റ് 2025 ടിക്കറ്റുമായി സാധനം വാങ്ങിയാൽ 5000 രൂപാ വരെ തിരികെ ലഭിക്കുന്നു.കൂടാതെ ഒരോ മണിക്കൂറും നറുക്കെടുത്ത് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു

EVENT PROGRAMS

05 Dec. 7.00 PM

DJ Aanjin & Charminar Musical DJ Night

06 Dec. 7.00 PM

Folk Grapher Live

Athul Nadukara & Team

07 Dec. 7.00 PM

DJ Aswin & Team

08 Dec. 7.00 PM

Mr. Chendakkaran & Team

(പ്രോഗ്രാമുകളിൽ മാറ്റം വരുത്തുന്നതിന് കമ്മറ്റിക്ക് അധികാരം ഉണ്ടായി‌രിക്കുന്നതാണ്.)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !