വീട്ടുപടിക്കൽ വെച്ച് പാമ്പ് കടിയേറ്റ് എട്ട് വയസുകാരന് ദാരുണാന്ത്യം

വീട്ടുപടിക്കൽ വെച്ച് പാമ്പ് കടിയേറ്റ് എട്ട് വയസുകാരന് ദാരുണാന്ത്യം

വർക്കല: വീടിനുമുന്നിൽവെച്ച്‌ പാമ്പിന്റെ കടിയേറ്റ എട്ടുവയസ്സുകാരൻ മരിച്ചു.

ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.
വീടിന്റെ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെ മരിച്ചു. ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network