കോഴിക്കോട് :തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നു കരകയറാൻ, ലക്ഷങ്ങൾ ചെലവിട്ടു പ്രചാരണ പരിപാടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ.
'നാടിനൊപ്പം' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകൾ തോറും മാധ്യമ സമ്മേളനം നടത്താനാണു തീരുമാനം. ഇതിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി 15 നിർദേശങ്ങളടങ്ങിയ സർക്കുലർ ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർക്ക് അയച്ചു.മാധ്യമ സമ്മേളനങ്ങൾ ജനുവരി മുതൽ സംഘടിപ്പിക്കണമെന്നു സർക്കുലറിൽ പറയുന്നു. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ സ്ഥലം ആയിരിക്കണം വാർത്താ സമ്മേളനത്തിന് തിരഞ്ഞെടുക്കേണ്ടത്. പദ്ധതിയെക്കുറിച്ചു കൂടുതൽ പ്രചാരണം ഉറപ്പാക്കുകയും ഒപ്പം മറ്റു നേട്ടങ്ങളും അവതരിപ്പിക്കണം.
ഇതിനു ചെലവു വരുന്ന തുക സാമ്പത്തിക വർഷത്തെ പ്രസ് ഫെസിലിറ്റിയിൽ മീഡിയ സെന്റർ, വാർത്താസമ്മേളനം, മാധ്യമ ഏകോപനം എന്ന വിഭാഗത്തിൽ നിന്ന് വിനിയോഗിക്കണം. അധികം തുക ആവശ്യമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്നും പറയുന്നു. ഒരു മന്ത്രി ഒരു പ്രോജക്ട് എന്ന രീതിയിൽ 2 പത്രസമ്മേളനങ്ങൾ നടത്തണം. വിഡിയോ വോളിൽ വിശദാംശങ്ങൾ അവതരിപ്പിക്കണം. മുന്നിൽ മന്ത്രിയും ഇരു വശങ്ങളിൽ മാധ്യമ പ്രവർത്തകരും വരുന്ന രീതിയിൽ ഇരിപ്പിടം ക്രമീകരിക്കണം. തോരണം, അലങ്കാരങ്ങളും ക്രമീകരിക്കണം.
പന്തൽ ആവശ്യമുള്ള സ്ഥലത്ത് ടെന്റ് സ്ഥാപിക്കണം. ഓരോ സ്ഥലത്തും ചുരുങ്ങിയത് 50 മാധ്യമ പ്രവർത്തകരെ എത്തിക്കണം. ആവശ്യമെങ്കിൽ വാഹനം ഉപയോഗിക്കണം.സ്ഥലം, തീയതി, പദ്ധതി വിഷയം, വിശദാംശം എന്നിവ മന്ത്രിമാരുടെ ഓഫിസ് നൽകണം. സംസ്ഥാനതല ഏകോപനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ തലത്തിലുള്ള ക്രമീകരണം, ജില്ലാ ഇൻഫർമേഷൻ ഓഫിസു നിർവഹിക്കണമെന്നാണു നിർദേശം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.