എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡിവൈഎഫ്‌ഐ നേതാവിനുനേരേ വധശ്രമം.തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡിവൈഎഫ്‌ഐ നേതാവിനുനേരേ വധശ്രമം.തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡിവൈഎഫ്‌ഐ നേതാവിനുനേരേ വധശ്രമം.

സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. രാംജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാംജിത്തിനെ ആക്രമിച്ചതെന്നാണ് ആരോപണം. 

തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാംജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രാംജിത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാംജിത്ത് പരാജയപ്പെടുകയും സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയുംചെയ്തു. രാംജിത്തിന്റെ സ്വദേശമായ കൈനടി ഉള്‍പ്പെടുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ രാംജിത്തിന്റെ വീടിന് സമീപത്തുവെച്ച് പടക്കം പൊട്ടിച്ചെന്നും ഇത് ചോദ്യംചെയ്തതിനാണ് രാംജിത്തിനെ ആക്രമിച്ചതെന്നുമാണ് പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !