ദിലീപ് അല്ലങ്കിൽ പിന്നെ ആരുടെ ക്വട്ടേഷൻ

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 ഘട്ടങ്ങളിലാണു പ്രോസിക്യൂഷൻ ഗൂഢാലോചനാ വാദം ഉന്നയിച്ചിരുന്നത്.

ഒന്ന്: കുറ്റകൃത്യം നടത്താൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി സംസാരിച്ചതും ദൃശ്യങ്ങൾ ലഭിച്ചാൽ ഒരുകോടി രൂപ നൽകാമെന്നു വാഗ്‌ദാനം ചെയ്തതും.

രണ്ട്: കുറ്റക്കാരാണെന്നു കണ്ടെത്തിയ 5 കൂട്ടുപ്രതികളുമായി ഒന്നാംപ്രതി നടിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്താനും നടത്തിയ ഗൂഢാലോചന.മൂന്ന്: ക്വട്ടേഷൻ തുക ലഭിക്കാൻ സുനിയും മറ്റു കേസുകളിൽ റിമാൻഡിലായിരുന്ന സഹതടവുകാരും ജയിലിനുള്ളിൽ നടത്തിയ ഗൂഢാലോചന.

നാല്: കുറ്റകൃത്യത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമായി ദിലീപ് നടത്തിയ ഗൂഢാലോചന.  ഇതിൽ രണ്ടാമത്തെ ഗൂഢാലോചന മാത്രമാണു തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി അംഗീകരിച്ചത്. കുറ്റകൃത്യത്തിന്റെ തുടക്കത്തിൽ അതിജീവിത ദിലീപിനെതിരെ മൊഴി നൽകിയില്ലെങ്കിലും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തലായാണു കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.

പൊലീസ് കണ്ടെത്തിയ തെളിവുകൾ പ്രകാരമാണു ദിലീപിനെ പ്രതിയാക്കിയത്. കുറ്റകൃത്യം നടത്തുന്നതിനിടെ ‘ഇതൊരു ക്വട്ടേഷനാണെന്നും ദൃശ്യങ്ങൾ പകർത്താൻ സഹകരിച്ചാൽ അതുകഴിഞ്ഞു പറയുന്ന സ്ഥലത്തു കൊണ്ടുവിടാ’മെന്നും സുനിൽ പറഞ്ഞതായി മൊഴിയുണ്ട്. 

ഇത് ആരുടെ ക്വട്ടേഷനാണെന്നു മനസ്സിലായില്ലേയെന്നു സുനി നടിയോടു ചോദിച്ചതായും കുറ്റപത്രത്തിലുണ്ട്. ദിലീപിനെ വിട്ടയച്ചതോടെ, ആരുടെ ക്വട്ടേഷൻ പ്രകാരമാണ് സുനിയും കൂട്ടുപ്രതികളും ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്ന ചോദ്യം ബാക്കിനിൽക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !