വിദേശയാത്ര ചെയ്യുന്നവർക്ക് തിരിച്ചടി സിം മാറിയാൽ വാട്‌സാപ്പും ടെലിഗ്രാമും പോലുള്ള ആപ്പുകൾ പ്രവർത്തിക്കില്ല

ന്യൂഡൽഹി :വാട്‌സാപ്പും ടെലിഗ്രാമും പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാൻ റജിസ്റ്റേഡ് സിം കാർഡുകൾ ഫോണിലുണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത് വിദേശയാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

ഫെബ്രുവരി 28നു മുൻപ് ഇതു നടപ്പാക്കാനാണ് കമ്പനികളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ പലരും വിദേശത്തെത്തിയ ശേഷം സ്വന്തം സിം കാർഡിനു പകരം ആ രാജ്യത്തെ താല്ക്കാലിക സിം വാങ്ങാറുണ്ട്.ഇത്തരത്തിൽ സിം മാറിയാൽ വാട്‌സാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുവാൻ കഴിഞ്ഞേക്കില്ല.

മാറിയിട്ടാലും 6 മണിക്കൂറിനുള്ളിൽ വീണ്ടും ഇന്ത്യൻ സിം ഇടേണ്ടതായി വരാമെന്നാണ് അറിയുന്നത്. അല്ലെങ്കിൽ ലോഗ്ഔട്ട് ആകാം. താല്ക്കാലിക സിം എടുക്കാതെ ഇന്ത്യൻ സിം തന്നെ ഫോണിലുണ്ടെങ്കിൽ വൈഫൈ വഴി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസ്സം വരില്ല.

ഇതിനു റോമിങ് പ്ലാനും ആവശ്യമില്ലെന്നാണ് ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക്–സിം (ഇ–സിം) ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. നിലവിൽ വാട്‌സാപ്പ് പോലെയുള്ള ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. സിം കാർഡ് ഇല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് ഫെബ്രുവരി 28നകം സാങ്കേതിക സംവിധാനം (സിം ബൈൻഡിങ്) കമ്പനികൾ മാറ്റണമെന്നാണ് കേന്ദ്രനിർദേശം.

ഓരോ നിമിഷവും ഫോണിൽ സിം കാർഡ് ഉണ്ടെന്ന് വെരിഫൈ ചെയ്യുന്ന തരത്തിലായിരിക്കും സംവിധാനമെന്ന് ചുരുക്കം. സിം ഫോണിൽനിന്ന് മാറിയാൽ ആപ് പ്രവർത്തനം നിലയ്ക്കും.ചിലരുടെ സിം കാർഡ് ഒരു ഫോണിലും അവരുടെ വാട്‌സാപ്പ് മറ്റൊരു ഫോണിലുമായിരിക്കും. പുതിയ ചട്ടം നടപ്പാക്കുമ്പോൾ വാട്സാപ്പ് നടപ്പാക്കുമ്പോൾ വാട്‌സാപ്പ് ഉള്ള ഫോണിൽ തന്നെ സിം കാർഡ് ഉപയോഗിക്കേണ്ടതായി വരും. 

ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാവുന്ന സംവിധാനം നിലവിലുണ്ട്. റജിസ്റ്റേഡ് സിം ഇല്ലാത്ത ഫോണുകളിൽ ഓരോ 6 മണിക്കൂർ കൂടുമ്പോഴും അക്കൗണ്ട് ലോഗ്ഒൗട്ട് ആകാൻ ഇടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീണ്ടും ലോഗിൻ ചെയ്യേണ്ടതായി വരും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !