ജൈവവൈവിധ്യ സംരക്ഷണം: ആതവനാട് മർകസ് കോളേജിൽ ദ്വിദിന സെമിനാർ ശ്രദ്ധേയമായി

 കുറ്റിപ്പുറം: ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (Kerala State Biodiversity Board) ആതവനാട് മർകസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന സെമിനാർ ശ്രദ്ധേയമായി.

മുൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി. സൈദലവി പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ആര്യവൈദ്യശാല ഡെപ്യൂട്ടി മാനേജർ മഹേഷ് കുമാർ, കോഴിക്കോട് സർവകലാശാല ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. സി. പ്രമോദ്, ഡോ. സി.പി. മുഹമ്മദ് കുട്ടി, ഡോ. കെ.പി. വിമൽ, പ്രൊഫ. പി.വി. ഹംസ തുടങ്ങിയ പ്രമുഖർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സസ്യശാസ്ത്രം, ആയുർവേദം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിലെ ആധികാരികമായ ചർച്ചകൾ സെമിനാറിന് മുതൽക്കൂട്ടായി. വൈസ് പ്രിൻസിപ്പാൾ സി.സി. മുഹമ്മദ് ഷാഫി പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വിവിധ കോളേജുകളിൽ നിന്നായി നൂറിലധികം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !