എടപ്പാൾ:-മദ്യാസക്തി ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞ് മദൃപാനത്തിൽ നിന്ന് വിട്ട് നിൽക്കുന്നതിന് ആഗ്രഹിക്കുന്ന ആളുകളെ സൗജന്യമായി സഹായിക്കുന്നവരുടെ ആഗോള കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോനിമസിന്റെ (എ. എ.) ഭാഗമായ കുറ്റിപ്പുറം ഇന്റർഗ്രൂപ്പിന്റെ ഉദ്ഘാടനം 17 ന് ബുധനാഴ്ച്ച വൈകിട്ട് നടക്കുന്നു.
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുതൽ ചങ്ങരംകുളം വരെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എ.എ. ഗ്രൂപ്പുകളുടെ സേവനഘടകം എന്ന നിലയിൽ രൂപീകരിക്കപ്പെട്ട കുറ്റിപ്പുറം ഇന്റർഗ്രൂപ്പിന്റെ ഉദ്ഘാടന വേളയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എ.എ. അംഗങ്ങൾ സംബന്ധിക്കും.ഡിസംബർ 17 ന് ബുധനാഴ്ച്ച വൈകിട്ട് 6.00 മണിക്ക് എടപ്പാൾ അംശക്കച്ചേരിയിലുള്ള ജി. എം. യു. പി. സ്കൂളിൽ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ, പ്രത്യേകിച്ച് മദൃപാനം നിർത്തി ഗുണപ്രദമായ ജീവിതം നയിക്കണമെന്ന് ആഗ്രഹമുള്ള ഏവരേയും അവരുടെ കുടുംബാംഗങ്ങളേയും സഹർഷം സ്വാഗതം ചെയ്യുന്നു.
മദ്യപാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കും തുടർന്നുള്ള സൗജന്യ സേവനത്തിനും താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9746390637, 9745336000






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.