രാഹുൽ ഗാന്ധിയെ കണ്ട് ഉന്നാവോ അതിജീവിത

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് ഉന്നാവോ അതിജീവിത. അമ്മയ്ക്കും സാമൂഹിക പ്രവർത്തക യോഗിത ഭയാനയ്ക്കുമൊപ്പമാണ് യുവതി രാഹുലിനെ കാണാനെത്തിയത്.

10 ജൻപഥ് റോഡിലെ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് ഇവർ രാഹുലിനെ കണ്ടത്.തങ്ങൾ കടന്നുപോകുന്ന ബുദ്ധിമുട്ടിനേക്കുറിച്ച് പറയാനാണ് രാഹുലിനെ കാണാനെത്തിയതെന്നും പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും രാഷ്ട്രപതിയേയും കാണണമെന്നും യുവതി രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് നീതി വേണമെന്നും അവർ കൂട്ടിച്ചേർത്തു.

ഉന്നാവോ കേസിലെ പ്രതിയും ബിജെപി മുൻ നേതാവുമായ കുൽദീപ് സിങ് സെൻഗാറിന് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. 

ഇതിനെതിരേ യുവതിയും മാതാവും യോഗിതയ്ക്കൊപ്പം ബുധനാഴ്ച ഡൽഹിയിൽ പ്രതിഷേധിക്കാൻ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കംചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഇവർ മൂവരും ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !