വിദേശ ആസ്തികളും വരുമാനവും കൃത്യമായി വെളിപ്പെടുത്തുന്നത് നിയമപരമായി നിർബന്ധമാണ്, ആദായ നികുതി റിട്ടേണുകളിൽ (ITR) വിദേശ രാജ്യങ്ങളിലെ ആസ്തികൾ രേഖപ്പെടുത്താത്ത നികുതിദായകരെ ആദായ നികുതി വകുപ്പ് (IT Department) കണ്ടെത്തി.
വ്യക്തികളും ബിസിനസുകളും അവരുടെ വരുമാനം, പ്രൊഫഷണൽ, റെസിഡൻഷ്യൽ സ്റ്റാറ്റസ് എന്നിവയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ആദായനികുതി ഫോമുകൾ ആവശ്യപ്പെടുന്നു. നികുതി നൽകേണ്ട വരുമാനം നേടുന്ന നികുതിദായകർ ഒരു ആദായ നികുതി റിട്ടേൺ (ഐടിആർ) ഫോം ഫയൽ ചെയ്തുകൊണ്ട് നേടിയ മൊത്തം വരുമാനം പ്രഖ്യാപിക്കണം
2025-26 വർഷത്തെ റിട്ടേണുകളിലെ പൊരുത്തക്കേടുകളെ സംബന്ധിച്ച്, ‘ഉയർന്ന അപകടസാധ്യതയുള്ള’ കേസുകൾ എന്ന് തരംതിരിച്ചവർക്ക് നവംബർ 28 മുതൽ SMS, ഇമെയിൽ സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്. നിയമനടപടികളും പിഴശിക്ഷകളും ഒഴിവാക്കുന്നതിനായി, 2025 ഡിസംബർ 31-നകം പരിഷ്കരിച്ച ITR സമർപ്പിച്ച് ഈ വിവരങ്ങൾ തിരുത്താൻ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും (AY 2024-25) സമാനമായ ‘പ്രേരിപ്പിക്കൽ’ (Nudge) നടപടി വകുപ്പ് സ്വീകരിച്ചിരുന്നു. ഇത് വിജയകരമായിരുന്നു. ഈ ഇടപെടൽ കാരണം 24,678 നികുതിദായകർ തങ്ങളുടെ റിട്ടേണുകൾ തിരുത്തി. ഇതിലൂടെ ₹29,208 കോടി രൂപയുടെ വിദേശ ആസ്തികളും ₹1,089.88 കോടി രൂപയുടെ വിദേശ വരുമാനവും അവർ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പുതിയ മുന്നറിയിപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്
ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷനു (AEOI) കീഴിൽ നിന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിലൂടെയാണ് ഈ കേസുകൾ തിരിച്ചറിഞ്ഞത്. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ്സ് (CRS) വഴിയും അമേരിക്കയിൽ നിന്നുള്ള ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് (FATCA) വഴിയുമുള്ള വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന് (CBDT) ലഭിക്കുന്നുണ്ട്. നികുതി റിട്ടേണുകളിലെ വ്യത്യാസങ്ങൾ കണ്ടെത്താനും നികുതിദായകരെ കൃത്യമായ നിയമ പാലനത്തിലേക്ക് നയിക്കാനും ഈ വിവരങ്ങൾ സഹായിക്കുന്നു.
വിദേശ ആസ്തികളും വരുമാനവും കൃത്യമായി വെളിപ്പെടുത്തുന്നത് നിയമപരമായി നിർബന്ധമാണ്. ആദായ നികുതി നിയമം, 1961 പ്രകാരവും കള്ളപ്പണം നിയമം, 2015 പ്രകാരവും ഇത് ഒരു statutory requirement ആണ്. അതുകൊണ്ട് തന്നെ, നികുതി റിട്ടേണുകളിലെ ‘ഷെഡ്യൂൾ FA’ (വിദേശ ആസ്തികൾ), ‘ഷെഡ്യൂൾ FSI’ (വിദേശ സ്രോതസ്സിൽ നിന്നുള്ള വരുമാനം) എന്നിവയിൽ ശരിയായ വിവരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.