ലണ്ടൻ: രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം.
ഇന്ത്യക്കാർ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയിൽ ഏര്‍പ്പെട്ടവരെയാണ് പിടികൂടിയത്. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് വിവരം
ഓപ്പറേഷൻ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തിൽ അധികൃതർ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2024 ജൂലൈ മുതൽ യുകെയിൽ തുടരാൻ അവകാശമില്ലാത്ത ഏകദേശം 50,000 ആളുകളെ നാടുകടത്തിയതായി പറയപ്പെടുന്നു,
യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തിൽ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകൾ ഇല്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.
പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. ഈ ഫലങ്ങൾ വ്യക്തമായ ഒരു സന്ദേശം നൽകണം: നിങ്ങൾ ഈ രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുകയാണെങ്കിൽ, നിങ്ങളെ അറസ്റ്റ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യും," യുകെ അതിർത്തി സുരക്ഷാ മന്ത്രി അലക്സ് നോറിസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.