ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റ്‌: കേരളത്തിന് ഹാട്രിക് കിരീടം

ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്സിൽ ഹാട്രിക് കിരീടം നേടി കേരളം. 67 പോയിന്റുകളോടെയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്.

എട്ട് സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ചാമ്പൻഷിപ്പിൽ കേരളത്തിൻ്റെ നേട്ടം. അവസാന മത്സരമായ ആൺകുട്ടികളുടെ 4x400 മീറ്ററിലെ സ്വർണ്ണം നേടിയതാണ് നിർണായകമായത്. തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചാമ്പ്യൻഷിപ്പ് നേടുന്നത്. 64 പോയിൻ്റുകളുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. സീനിയർ വിഭാഗത്തിൽ ആദ്യമായാണ് ആൺകുട്ടികൾ കപ്പടിക്കുന്നതെന്നതും സവിശേഷതയായി.

  • കിരീടം: തുടർച്ചയായ മൂന്നാം തവണയാണ് കേരളം ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടുന്നത്.
  • മെഡൽ നില: എട്ട് സ്വർണവും, മൂന്ന് വെള്ളിയും, ആറ് വെങ്കലവുമടക്കം ആകെ 17 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.
  • മികച്ച താരം: ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ സി. കെ. ഫസലുൽ ഹഖ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 110 മീറ്റർ ഹർഡിൽസിലും, 4–100 മീറ്റർ റിലേയിലും സ്വർണം നേടിയാണ് ഫസലുൽ ഈ നേട്ടം കൈവരിച്ചത്.
  • ഇനങ്ങൾ:
    • ആൺകുട്ടികളുടെ 4–100 മീറ്റർ റിലേയിൽ കേരള ടീം സ്വർണം നേടി.
    • ആൺകുട്ടികളുടെ 4–400 മീറ്റർ റിലേയിലും കേരളം ഒന്നാം സ്ഥാനത്തെത്തി.
    • പെൺകുട്ടികളുടെ 4–400 മീറ്റർ റിലേയിൽ കേരളം വെങ്കലം നേടി. 
മഹാരാഷ്ട്രയെയും ആതിഥേയരായ ഹരിയാനയെയും മറികടന്നാണ് കേരളം ഈ ചരിത്ര വിജയം നേടിയത്

ഇക്കുറി 71 അംഗ സംഘമാണ് കേരളത്തെ നയിച്ചത്. 39 ആൺകുട്ടികളും 32 പെൺകുട്ടികളും ഇതിലുൾപ്പെട്ടു. അഞ്ച് ദിവസത്തെ മീറ്റിൽ 40 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

പരിശീലകരുൾപ്പെടെ 12 അംഗ ഒഫീഷ്യൽസും കുട്ടികൾക്കൊപ്പമുണ്ട്. കഴിഞ്ഞ തവണ റാഞ്ചിയിൽ ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവും നേടിയാണ് കേരളം കിരീടം നിലനിർത്തിയത്. 138 പോയിൻ്റായിരുന്നു സമ്പാദ്യം. അതിനുമുമ്പ് മഹാരാഷ്ട്രയിൽ 11 സ്വർണമടക്കം 24 മെഡലുമായാണ് കിരീടം നേടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !