മാധ്യമ പ്രവർത്തകരും കോൺഗ്രസിലെ സജീവ സാന്നിധ്യവുമായിരുന്ന ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു, അദ്ദേഹത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

മാധ്യമ പ്രവർത്തകരും കോൺഗ്രസിലെ സജീവ സാന്നിധ്യവുമായിരുന്ന ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു, അദ്ദേഹത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

എടപ്പാൾ: മാധ്യമ പ്രവർത്തകരും കോൺഗ്രസിലെ സജീവ സാന്നിധ്യവുമായിരുന്ന ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു. രാവിലെ ഒൻപ മണിയോടെ എടപ്പാൾ അണ്ണക്കമ്പാടുള്ള വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 49 വയസ്സ് ആയിരുന്നു. 

കേരള പത്രപ്രവർത്തക അസ്റ്റോസിയേഷൻ പൊന്നാനി താലൂക്ക് പ്രസിഡന്റ് ആയിരുന്നു. മനോരമ, മംഗളം തുടങ്ങിയ പത്രങ്ങളിൽ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മലയാളം ന്യൂസിൽ റിപ്പോർട്ടറായി ജോലി ചെയ്തു വരികയായിരുന്നു. എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിലും കേരള പത്രപ്രവർത്തക അസോസിയേഷനിലും അംഗമായ ബഷീർ എടപ്പാൾ മേഖലയിലെ പൊതുരംഗത്തും സജീവമായിരുന്നു. 

മൃതദേഹം നടപടിക്രമങ്ങൾക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എടപ്പാൾ അണ്ണക്കമ്പാട് കുന്നത്ത് വീട്ടിൽ പരേതനായ ഹംസ അണ്ണക്കമ്പാട്ടിന്റെ മകൻ ആണ് മരിച്ച ബഷീർ.  എടപ്പാൾ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ ഖബറടക്കം നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network