വനിതാ ഡോക്ടർ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്നു വിവരം

ന്യൂഡൽഹി; ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്നു വിവരം.

ലക്നൗ സ്വദേശിയായ ഡോ.ഷഹീൻ ഷാഹിദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ എന്നാണു വിവരം. ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളജിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഷഹീന്റെ കാറിൽനിന്നു തോക്കുകൾ കണ്ടെത്തിയിരുന്നു. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല ഏറ്റെടുത്തവരിൽ ഒരാളാണ് ഷഹീനെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു. ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ജയ്ഷെ വനിതാവിഭാഗം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്നത്.

കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരൻ യൂസഫ് അസ്ഹറിന്റെ ഭാര്യ കൂടിയാണ് സാദിയ. ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടിയേറ്റ ജയ്ഷെ മുഹമ്മദ് തിരിച്ചുവരവിന്റെ ഭാഗമായി ഇന്ത്യയിലടക്കം വനിതാ വിഭാഗം രൂപീകരിക്കാൻ ശ്രമം തുടങ്ങിയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !