ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ ഇന്നു വൈകിട്ടോടെ പുറത്തുവരും

പട്ന; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ ഇന്നു വൈകിട്ടോടെ പുറത്തുവരും.

ജെഡിയുവും ബിജെപിയും നയിക്കുന്ന എൻഡിഎ സഖ്യം ഭരണത്തിൽ തുടരുമോ അതോ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം അധികാരം പിടിക്കുമോ എന്നതിൽ വോട്ടർമാരുടെ അഭിപ്രായമാണ് എക്സിറ്റ് പോളിലൂടെ പുറത്തുവരുക.
വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ ഇന്നു വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് പുറത്തുവിടുക. ആക്സിസ് മൈ ഇന്ത്യ, സീവോട്ടർ, ഇപ്സോസ്, ജൻ കി ബാത്ത്, ടുഡേയ്സ് ചാണക്യ തുടങ്ങിയ ഏജൻസികൾ എക്സിറ്റ് പോൾ നടത്തിയിട്ടുണ്ട്.

ഇന്ന് ബിഹാറിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നവംബർ 6ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !