തിരുവനന്തപുരം; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍.
വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് വിമര്‍ശിച്ചു. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടര്‍ ചോദിച്ചു. എങ്ങനെ നിലത്തു കിടത്തി ചികിത്സിക്കാനാകും. നാടാകെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയിട്ടു കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പ്രാകൃതമായ ചികിത്സാ നിലവാരമാണെന്നും ഡോ.ഹാരിസ് പറഞ്ഞു.തിരുവനന്തപുരത്ത് മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘കൊല്ലം പല്ലനയില്‍നിന്ന് തിരുവനന്തപുരം വരെ ചികിത്സ തേടി വരേണ്ടിവന്നു എന്നതു വേദനിപ്പിക്കുന്ന കാര്യമാണ്. കൊല്ലത്ത് മെഡിക്കല്‍ കോളജും ജില്ലാ ആശുപത്രിയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയുണ്ട്. ഇതെല്ലാം താണ്ടിയാണ് അദ്ദേഹത്തിന് ഇവിടേയ്ക്കു വരേണ്ടിവന്നത്.നാടൊട്ടുക്ക് മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുന്നുവെന്നു പറയുന്നതില്‍ കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി കെയര്‍ സെന്റര്‍ സൗകര്യങ്ങളാണ് വേണ്ടത്. വേണുവിനെ കൊണ്ടുവന്നപ്പോള്‍ തറയിലാണ് കിടത്തിയത്. ഒന്ന്, രണ്ട്, 28 വാര്‍ഡുകളില്‍ സംസ്കാരമുള്ള ആര്‍ക്കും പോകാന്‍ പറ്റില്ല’’.ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും രോഗാവസ്ഥയില്‍ ഉള്ള ആളെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കാന്‍ പറ്റുക? ആധുനിക സംസ്കാരവുമായി എങ്ങനെയാണ് ചേര്‍ന്നു പോകുക? 1986ല്‍ ഞാന്‍ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. അന്ന് ഇത്രയും രോഗികള്‍ തറയില്‍ കിടക്കുന്നുണ്ടായിരുന്നില്ല.ഇപ്പോള്‍ ഇത്രയും കാലം പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്. മുന്‍പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എനിക്കു ചില വിഷമതകള്‍ നേരിടേണ്ടിവന്നു. അന്ന് സമൂഹം ഒപ്പം നിന്നു. തെറ്റല്ല ചെയ്തത്, ന്യൂനത ചൂണ്ടിക്കാണിക്കുകയായിരുന്നു.’’ - ഡോ.ഹാരിസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.