ഡബ്ലിൻ ;അയര്‍ലണ്ടില്‍ ഏഷ്യൻ മലയാളി കടകളിലെ സാധനങ്ങളുടെ വില അസോസിയേഷൻ കൂടി യൂണിയൺ ഉണ്ടാക്കി ജീവിക്കാൻ ബുദ്ധിമുട്ടുന്ന മലയാളികൾക്കിട്ടു അങ്ങ് വച്ച് കൊടുക്കാം എന്ന് നാലും മൂന്നും ഏഴ് പ്രാഞ്ചി മുതലാളിമാർ തീരുമാനിച്ചാൽ അവർ തന്നെ ആണ് കുഴിച്ച കുഴിയിൽ വീഴാൻ പോകുന്നത്...
പണ്ട് മലയാളി ഫോട്ടോഗ്രാഫർസ് / വീഡിയോ ഗ്രാഫർസ് അസോസിയേഷൻ ഉണ്ടാക്കി വില വിവര പട്ടിക ഉണ്ടാക്കിയത് ആണ് എനിക്ക് ഓർമ വരുന്നത്... പുതിയ പിള്ളേര് വന്നു ചുമ്മാ ചില്ലി കാശിനു ഫോട്ടോ/ വീഡിയോ എടുത്തു കൊടുക്കാൻ തുടങ്ങിയപ്പോൾ അസോസിയേഷൻ മെംബേർസ് പലരും വിയർപ്പു ഒഴുക്കി വേറെ പണി എടുക്കാൻ പോകേണ്ടി വന്നത് ഓർമ കാണുമല്ലോ..പിന്നെ ടെസ്കോ, സൂപ്പർ വാല്യൂ, dunnes, ലിടിൽ മുതലായ വൻകിട റിട്ടയൽ ഭീമൻമാർ ഇപ്പോൾ തന്നെ ഇന്ത്യയിൽ എത്തി ഡിസ്ട്രിബൂട്ടേഴ്‌സ്സു മായി ഡിസ്കഷൻ /ക്വാളിറ്റി ചെക്ക്/ ഫോർമാലിറ്റീസ് /ലോജിസ്റ്റിക്സ് പൂർത്തീകരിച്ചു വരുന്നു. മര്യാദക്ക് പണിക്കാർക്ക് അയർലൻഡ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വേതന/ഹോളിഡേ പേ/ പേ സ്ലിപ് മുതലായവ കൊടുക്കാൻ പറ്റാത്തവനൊക്കെ ആണ് വലിയ ഒരു വണ്ടിയും എടുത്തു മലയാളികളെ ഒലത്താൻ ഇറങ്ങിയിരിക്കുന്നത്..അതും പുതിയ ജനറേഷൻ മലയാളി കുടിയേറ്റക്കാരുടെ അടുത്ത്.... ( 40-45 വയസ്സ് കഴിഞ്ഞ പഴയ ജനറേഷൻ ഇപ്പോൾ തന്നെ ഏഷ്യൻ ഗ്രോസറി കടകളിൽ പോയി ഉള്ള ഫ്രോസനും, അരിയും, മധുരവും എല്ലാം മേടിക്കുന്നത് വളരെ അധികം കുറഞ്ഞിട്ടുണ്ട് ) പുതിയ ജനറേഷൻ ഒന്നെങ്കിൽ ഇപ്പോൾ തന്നെ ഇന്ത്യൻ ഗ്രോസറി സെക്ഷൻ ഉള്ള ടെസ്കോ, സൂപ്പർ വാല്യൂ സൂപ്പർമാർകെറ്റുകളിൽ പോകും ഇല്ലേൽ..
നാട്ടിൽ നിന്നും പാർസൽ ആയി അയപ്പിച്ചോ, നാട്ടിൽ പോയിട്ട് വരുമ്പോൾ പറ്റുന്നത്ര ഇന്ത്യൻ ഗ്രോസരികൾ കൊണ്ടുവരും.. അതിനാൽ സ്വയം ഇരിക്കുന്ന കൊമ്പ് മുറിക്കാതെ ഇരുന്നാൽ കൊച്ചു മുതലാളിമാർക്ക് കൊള്ളാം 🙏🏼.. എന്ന് സ്നേഹ പൂര്‍വ്വം അയര്‍ലണ്ട് പ്രവാസി മലയാളി.ജീവിത ചിലവ് കൂടി നെട്ടോട്ടമോടുന്ന അയർലണ്ടിലെ മലയാളികളെ വീണ്ടും കൊള്ളയടിക്കാൻ അയർലണ്ടിലെ ചില പ്രമുഖർ എന്ന് അവർ സ്വയം ധരിക്കുന്നവർ ഒന്നിച്ച് ചേർന്നു ഗ്രോസറി റീട്ടെയിൽ അസോസിയേഷൻ ഉണ്ടാക്കി മലയാളികളെ ഒന്നിച്ച് തിന്നാൻ ശ്രമിക്കുന്നു ഇത് അയർലണ്ടിലെ മലയാളികൾ ഒന്നിച്ചു നിന്ന് ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ കരിഞ്ചന്തയിൽ ലഭിക്കുന്നതിനും വിലകൂട്ടി നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ടിവരും. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തി ഇല്ലെങ്കിൽ മലയാളികൾ വീണ്ടും വലിയ കെണിയിൽ ചെന്ന് പെടും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.