കോട്ടയം : ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ എൽ ഡി എഫ് സ്ഥാനാർത്ഥിക കളെയും വിജയിപ്പിക്കുവാൻ വേണ്ടി ജില്ലയിലെ മുഴുവൻ കേരളാ കോൺഗ്രസ് (ബി) നേതാക്കന്മാരും,
പ്രവർത്തകരും മുന്നിൽനിന്ന് പ്രവർത്തിക്കണമെന്നും, നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പ്രസ്‌തുത തീരുമാനമെടുത്തത്.
വിവിധ പാർട്ടികളിൽ നിന്നും പാർട്ടിയിലേക്ക് കടന്നുവന്ന രാഖി സക്കറിയ (ഡയറക്ടർ,കേരളാ ഫാർമേഴസ് വെൽഫെയർ ഫണ്ട് ബോർഡ് ), സക്കറിയ ജേക്കബ്, ടോണി തോമസ്, മനോജ്കുമാർ.ജിഎന്നിവരെ ഷാൾ അണിയിച്ചു പാർട്ടിലേക്കു സ്വീകരിച്ചു, സംസ്ഥാന സെക്രട്ടറി സാജൻ ആലക്കളം, സംസ്ഥാന ജോ. സെക്രട്ടറി ഔസെപ്പച്ചൻ ഓടക്കൽ, ജില്ലാ സെക്രട്ടറി അനസ്ബി, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, നിയോജകമണ്ഡലം പ്രസിഡന്മ്മാരായ മുരളി
തകടിയേൽ ( ഏറ്റുമാനൂർ ), സതീഷ് ബാബു (പാലാ), ജയകുമാർ (വൈക്കം), ഫാസിൽ പതാലിൽ (പൂഞ്ഞാർ),
ഹരികൃഷ്ണൻ താമരശ്ശേരിയിൽ ( കാഞ്ഞിരപ്പള്ളി), വിഷ്ണു എം കെ (ചെങ്ങനാശ്ശേരി), ജിഷ മധു (പുതുപ്പള്ളി), വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിജി ദാസ്, പോഷക സംഘടന ഭാരവാഹികളായ സുധീഷ് പഴനിലത്ത്, ജലീൽ സി എം, ബിനോയി തോമസ്, ക്യഷ്ണകുമാർ,മനോജ് സെബാസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.