തൊടുപുഴ; യുകെ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. 21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു കുഴഞ്ഞുവീണത്. സംഭവസമയത്ത് വീട്ടിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ ആംബുലൻസ് സർവീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.നഴ്സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുൻപായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ കീൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ കെവിൻ, കരോൾ എന്നിവരാണ് മറ്റ് മക്കൾ. മരണവിവരം അറിഞ്ഞ് യുകെയിലെ സോമർസെറ്റ് ടോണ്ടനിൽ താമസിക്കുന്ന ഇളയ സഹോദരൻ ബിജു മാത്യുവും കുടുംബവും സ്റ്റോക് ഓൺ ട്രെൻഡിൽ എത്തിയിട്ടുണ്ട്.മൂലമറ്റം ഇളംതുരുത്തിൽ പരേതനായ മാത്യു ജോസഫ്, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ.സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് നഴ്സിങ് കോളജ്, ചാലക്കുടി), റെജി ചെറിയാൻ (എരുമേലി), ലിജി ജെയ്‌സൺ (മൂലമറ്റം) എന്നിവരാണ് മറ്റ് സഹോദരങ്ങൾ. സിറോ മലബാർ സഭയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിലെ അംഗമായ ജോസ് മാത്യു നാട്ടിൽ അറക്കുളം പുത്തൻപള്ളി ഇടവകാംഗമാണ്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. സംസ്കാര തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുംന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION
കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote
റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia
WhatsApp
Telegram
Facebook
YouTube








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.