വരുന്നു സെൻയാർ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യ ലക്ഷ്യമാക്കി..കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്

ചെന്നൈ ;ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ സെൻയാർ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 24 മണിക്കൂറിൽ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമാകും. യുഎഇയാണ് സെൻയാർ എന്ന പേര് നൽകിയത്.
സിംഹം എന്നാണ് വാക്കിന് അർഥം.അതേസമയം, തമിഴ്നാട്ടിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, നാഗപട്ടണം, മയിലാടുതുറ, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നാലു പേരാണ് മരിച്ചത്.കടലൂർ ചിദംബരത്ത് ദമ്പതികൾ ഉൾപ്പെടെ 3 പേരും തൂത്തുക്കുടിയിൽ ഒരാളും ഷോക്കേറ്റാണു മരിച്ചത്.
തിരുനെൽവേലി ജില്ലയിലെ താമരഭരണി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ നിർദേശം നൽ‌കി. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ ഇന്നലെ കനത്ത മഴ പെയ്തു. ബംഗാൾ ഉൾക്കടലിൽ നാളെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. 29, 30 തീയതികളിൽ ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !