തൃശൂർ; ‘‘ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു’’– ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസ് പറയുന്നു.
ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.‘‘ആറു മാസം മുൻപായിരുന്നു വിവാഹം. അർച്ചനയുടെ വീടിനു പുറകിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അർച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോൺ ചെയ്യാൻ മകളെ സമ്മതിക്കില്ലായിരുന്നു. അവൾക്ക് അവനെ പേടിയായിരുന്നു.വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകൾ ഞാൻ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോൺ. ഈ ബന്ധം വേണ്ടെന്നു മുൻപേ പറഞ്ഞതാണ്. മകളെ നിരന്തരം അവൻ ഭീഷണിപ്പെടുത്തിയിരുന്നു’’– ഹരിദാസ് പറയുന്നു.ഗർഭിണിയായിരുന്ന അർച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ചനിലയിൽ കണ്ടത്. അർച്ചന ഭർതൃവീട്ടിൽ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഷാരോൺ തമിഴ്നാട്ടിൽ കഞ്ചാവു കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. അർച്ചനയുടെ മാതാവ് ജിഷ.എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു’ മരിച്ച അർച്ചനയുടെ പിതാവ്
0
വ്യാഴാഴ്ച, നവംബർ 27, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.