ഈരാറ്റുപേട്ട ;സാമ്രാജ്യത്വ അധിനിവേശം ആരംഭിച്ചതുമുതലുള്ള മലബാറിന്റെ സമ്പൂർണ്ണ ചരിത്രം, ജാഫർ ഈരാറ്റുപേട്ട എഴുതിയ 'മലബാർ വീരസ്മൃതികൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ മുൻ ഡയറക്ടറും മെക്ക സംസ്ഥാന പ്രസിഡണ്ടുമായ പ്രൊഫ. ഡോക്ടർ പി. നസീർ ആണ് പ്രകാശനം ചെയ്തത്.
യു.എ.ഇ. ഈരാറ്റുപേട്ട അസോസിയേഷൻ പ്രസിഡണ്ട് നിഷാദ് വട്ടക്കയം, പ്രശസ്ത സിനിമാ നടനും ഗ്രന്ഥകാരനുമായ പ്രൊഫ. അലിയാർ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപകൻ രഘു മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചടങ്ങിൽ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പി.എം.ഷഹീർ, ഒലിവ് ബുക്സ് പ്രതിനിധി ശ്രീ. സന്ദീപ്, അൽ ബാജ് ബുക്സ് ഷൗക്കത്തലി തുടങ്ങി സാംസ്കാരിക പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.പ്രമുഖ ചരിത്രപണ്ഡിതൻ പ്രൊഫ. എം.ജി.എസ്. നാരായണന്റെ ആമുഖത്തോടെ,മോഴികുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൾ ശാന്തയുടെ പ്രിയതമൻ എസ്. പരമേശ്വരൻ നമ്പൂതിരിയുടെ അവതാരികയോടെയുമാണ് മലബാർ വീരസ്മൃതികൾ പുറത്തിറങ്ങിയിരിക്കുന്നത്.പോരാട്ടഭൂമിയിലൂടെ രണ്ടരപ്പതിറ്റാണ്ട് സഞ്ചരിച്ച് സമരത്തിൽ പങ്കെടുത്ത ആയിരത്തിലേറെ പോരാളികളുടെ പിൻമുറക്കാരെ നേരിൽ കണ്ട്, പ്രമുഖ ചരിത്രകാരന്മാരുമായി അഭിമുഖം നടത്തിയുമാണ് ജാഫർ ഈരാറ്റുപേട്ട ഈ ഗ്രന്ഥം തയ്യാറാക്കിയത്.
സാമ്രാജ്യത്വ അധിനിവേശം മുതൽ മലബാർ സമരത്തിന് നേതൃത്വം നൽകിയവർ,വാരിയൻകുന്നനോടൊപ്പം സമരത്തിന് നേതൃത്വം നൽകിയ സഹയാത്രികർ,
എല്ലാം ഉൾപ്പെടുത്തിയ മലബാറിന്റെ ഐതിഹാസിക ക്ലാസിക്കൽ വിപ്ലവ ചരിത്രം!ചരിത്രത്തെ വികലമാക്കുന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയും കുപ്രചരണങ്ങൾക്കും ചരിത്രനായകരുടെ മറുപടി.ചരിത്ര വിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മലബാർ സമ്പൂർണ ചരിത്രം ഉത്തമ കൃതിയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.