ന്യൂഡൽഹി; ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു.
ഭൂട്ടാന്‍ സന്ദർശനത്തിനുശേഷം ഇന്നാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്. സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ഇന്ന് ചേരും. സ്ഫോടനത്തിൽ 12 മരണമാണ് സ്ഥിരീകരിച്ചത്.പരുക്കേറ്റ് ചികിത്സയിലുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. പരുക്കിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡോക്ടർമാരുമായും പ്രധാനമന്ത്രി സംസാരിച്ചു.സ്ഫോടനത്തിനു ഭീകരവാദ ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എൻഐഎയാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞദിവസം ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ ആണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നതെന്നാണ് സംശയം.ഇതു പരിശോധിക്കാൻ ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചയാളാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് 3 ഡോക്ടർമാരടക്കം 8 പേരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇവരെപ്പോലെ താനും പിടിക്കപ്പെടുമെന്നു വന്നതോടെ ഉമർ സ്ഫോടനം നടത്തിയതാണെന്നു വിലയിരുത്തലുണ്ട്.സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു.
0
ബുധനാഴ്ച, നവംബർ 12, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.