റോം ;മരിച്ചുപോയ അമ്മയുടെ പെൻഷൻ കൈക്കലാക്കുന്നതിനായി മൃതദേഹം വീട്ടിൽ ഒളിപ്പിച്ച ശേഷം അമ്മയായി വേഷം ധരിച്ച് മകൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്.
ഇറ്റലിയിലെ മാന്തുവ സ്വദേശിയും തൊഴിൽരഹിതനുമായ 56 വയസ്സുള്ള നഴ്സാണ് തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിന് യൂറോ തട്ടിപ്പിലൂടെ മകൻ സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ.മൂന്ന് വർഷം മുൻപ് 82-ാം വയസ്സിലാണ് അമ്മയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ മരിച്ചത്.എന്നാൽ മകൻ അമ്മയുടെ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ല. പകരം, മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ്, സ്ലീപ്പിങ് ബാഗിലാക്കി കുടുംബ വീട്ടിൽ ഒളിപ്പിച്ചു. മൃതദേഹം മമ്മിഫൈ ചെയ്യുന്നതുവരെ ഈ നിലയിൽ സൂക്ഷിച്ചതായിട്ടാണ് റിപ്പോർട്ട്.അമ്മയുടെ തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിന് ബോർഗോ വിർജിലിയോയുടെ പ്രാന്തപ്രദേശത്തെ സർക്കാർ ഓഫിസിൽ അമ്മയെപ്പോലെ വേഷം ധരിച്ചാണ് മകൻ പ്രത്യക്ഷപ്പെട്ടത്. ലിപ്സ്റ്റിക്ക്, ഫൗണ്ടേഷൻ, നെക്ലേസ് എന്നിവ ഉപയോഗിച്ച് അമ്മയെപ്പോലെ അണിഞ്ഞൊരുങ്ങി.
പരേതയായ അമ്മയുടെ ഹെയർ സ്റ്റൈലും പകർത്തി. ഈ മാസം ആദ്യം മാന്തുവയുടെ പ്രാന്തപ്രദേശത്തുള്ള സർക്കാർ ഓഫിസിലെത്തിയ ഇയാൾ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോ ആയി അഭിനയിക്കുന്നതിനിടെ ജീവനക്കാരന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ജീവനക്കാരൻ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പ്രാദേശിക മേയറെ അറിയിക്കുകയും ചെയ്തു. യഥാർഥ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ ഔദ്യോഗിക ഫോട്ടോകൾ മകന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്തതോടെ തട്ടിപ്പ് വ്യക്തമായി.
അമ്മയുടെ പെൻഷനും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോയും വഴി മകന് ഏകദേശം 53,000 യൂറോ (47,000 പൗണ്ട്) വാർഷിക വരുമാനം ലഭിച്ചിരുന്നു. പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തി.
നീണ്ട പാവാടയും നെയിൽ പൊളിഷും മാലയും പഴയ ശൈലിയിലുള്ള കമ്മലുകളും ധരിച്ചാണ് മകന്‍ കൗൺസിൽ ഓഫിസുകളിലേക്ക് വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അനധികൃതമായി മൃതദേഹം മറച്ചുവച്ചതിന് മകനെതിരെ അന്വേഷണം നടക്കുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.