ബഹറിൻ;സോപാനം വാദ്യകലാസംഘം കോൺവെക്സ് മീഡിയ ഇവന്റ്സിന്റെ സഹകരണത്തൊടെ ബഹറിൻ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന സോപാനം വാദ്യസംഗമം 2025 ഡിസംബർ 5 വെള്ളിയാഴ്ച ടുബ്ലീ അദാരിപാർക്ക് ഗ്രൗണ്ടിൽ അരങ്ങേറും.
ബഹറിനിലെ സാംസ്കാരിക പരിപാടികളിലെ ഏറ്റവും വലിയവേദിയെന്ന് അവകാശപ്പെടാവുന്ന 50 മീറ്റർ നീളം വരുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത പടുകൂറ്റൻ വേദിയിലാണ് ഇത്തവണ വാദ്യസംഗമം അരങ്ങേറുന്നത്.ഡിസംബർ 5ന് വൈകുന്നേരം കൃത്യം 5 മണിക്ക് മട്ടന്നൂർ ശ്രീരാജ് & ചിറയ്ക്കൽ നിധീഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന കേളികൊട്ടോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഭാരതീയ നൃത്തരൂപങ്ങളുടെ വൈവിധ്യമായ അവതരണങ്ങളുമായി 100ൽ പരം നർത്തകിമാർ അരങ്ങിലെത്തും.
ശേഷം നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉത്ഘാടന സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു തുടങ്ങിയവർ മുഖ്യ അതിഥികകളാവും. 30 കലാകാരന്മാരാണ് ഇന്ത്യയിൽ നിന്നും വാദ്യസംഗമത്തിനായി എത്തിച്ചേരുന്നത്.ഭാരതീയ സംഗീത പദ്ധതിയിലെ മഹോന്നത ശാഖയായ സോപാനസംഗീതവുമായി അമ്പലപ്പുഴ വിജയകുമാറും ഏലൂർ ബിജുവും നേതൃത്വം നൽകി 71 കലാകാരന്മാർ അരങ്ങിലെത്തും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്‌മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സിനിമാതാരം ജയറാമും നയിക്കുന്ന 300 ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും വാദ്യസംഗമത്തിൽ അരങ്ങേറും.
ചലച്ചിത്ര പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാർസിംഗർ ഫെയിം മിഥുൻ ജയരാജും ഒരുക്കുന്ന സംഗീത പരിപാടി "കാതോട് കാതോരം" സോപാനം വാദ്യസംഗമത്തിലെ പ്രത്യേക പരിപാടി ആയിരിക്കും.

.jpg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.