കോഴിക്കോട് ;ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്നവരെല്ലാം സംതൃപ്തിയോടെ ചിരിച്ച് പോകുന്നതെന്ന് ആശയപരമായി ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷത്തിലാണെന്നു കേന്ദ്ര സഹമന്ത്രി മന്ത്രി ജോർജ് കുര്യൻ.
ആശയപരമായ ഡ്യൂട്ടി ഉത്തമബോധ്യത്തിൽ ചെയ്തെന്ന് അവർ വിശ്വസിക്കുന്നു. അറസ്റ്റിലായവർ എല്ലാം മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകളും നിരീശ്വരവാദികളുമാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകർന്നാൽ മാത്രമേ കമ്യൂണിസത്തിന് നിലനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവേ ജോർജ് കുര്യൻ പറഞ്ഞു.ശബരിമലയെ തകർക്കാനുളള നീക്കം മുൻപ് തന്നെ നടന്നതാണ്. വിശ്വാസികളാണ് അത് തടഞ്ഞത്.ശബരിമല സ്വർണക്കൊള്ള കേസിൽ പേടിക്കേണ്ട. അയ്യപ്പൻ ആരെയും വിടില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്താൽ, കള്ളപ്പണവും മറ്റും ഉൾപ്പെടുന്ന കേസുകളിൽ നിയമപരമായി തന്നെ കേന്ദ്ര എജൻസികൾക്ക് ഇടപെടാം. അങ്ങനെ ഇടപെടുമെന്നു വിശ്വസിക്കുന്നു. കെ.ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയത് ഒരു അടവ് നയമാണ്. ഒരു നടപടികളും സ്വീകരിക്കാതെ, തീർഥാടനത്തിനു മുന്നൊരുക്കം നടത്താതെയാണ് അദ്ദേഹത്തെ നിയോഗിച്ചത്. അയ്യപ്പ വിശ്വാസിയായതിനാലാണ് ജയകുമാർ കഷ്ടിച്ച് ഇപ്പോൾ രക്ഷപ്പെട്ടത്.അയ്യപ്പസംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഎമ്മിൽ ദരിദ്രർ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് നേതാക്കന്മാർ സ്വർണം കട്ടു കൊണ്ടിരിക്കുന്നത്.കൊളളയെല്ലാം തീരുമ്പോൾ സമ്പൂർണ സമ്പന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. ഇവർ വിശ്വാസികളല്ലാത്തതിനാൽ ദൈവതുല്യൻ എന്നാണ് പാർട്ടിയിലെ താഴെയുള്ളവർ പറയാറുള്ളത്. പാർട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാൽ ആ ദൈവത്തെ പിടിക്കട്ടെയെന്ന് സാക്ഷാൽ ദൈവത്തോട് പ്രാർഥിക്കുന്നതായും ജോർജ് കുര്യൻ പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്നവരെല്ലാം സംതൃപ്തിയോടെ ചിരിച്ച് മടങ്ങുന്നുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
0
ശനിയാഴ്ച, നവംബർ 22, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.