ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നതിനിടെ അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം ഡൽഹിയിൽ അറസ്റ്റിൽ
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ള സംഘത്തിലെ നാലുപേരെയാണ് ഡൽഹി ക്രൈം ബ്രാഞ്ച് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിദേശ നിർമിത ആയുധങ്ങൾ കണ്ടെടുത്തു.രഹസ്യ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഡിസിപി സഞ്ജീവ് കുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആയുധക്കടത്ത് സംഘത്തെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 10 അത്യാധുനിക സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 92 തിരകളും കണ്ടെടുത്തു. ഇവയെല്ലാം വിദേശ നിർമിതമാണ്. പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചാണ് ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.തുർക്കിയിൽ നിർമിച്ച PX-5.7 പിസ്റ്റൾ, ചൈനയിൽ നിർമിച്ച PX-3 പിസ്റ്റൾ എന്നിവയും അറ്സ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തു. ഉയർന്ന നിലവാരത്തിലുള്ള PX-5.7 പിസ്റ്റൾ സാധാരണയായി പ്രത്യേക സേനകൾ മാത്രമാണ് ഉപയോഗിക്കുന്നത്. പിടികൂടിയ ആയുധങ്ങളിൽ 10 ഉയർന്ന നിലവാരമുള്ള വിദേശ നിർമിത സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 92 ലൈവ് കാട്രിഡ്ജുകളും ഉൾപ്പെടുന്നുണ്ടെന്ന് സ്പെഷ്യൽ സിപി (ക്രൈം) ദേവേഷ് ശ്രീവാസ്തവ പറഞ്ഞു. ഇതോടെയാണ് സംഘം വിവിധ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ കടത്തുന്നതാണെന്ന് വ്യക്തമായത്.അറസ്റ്റുകളിലൂടെ ആയുധക്കടത്ത് സംഘത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. കണ്ടെത്തിയ ആയുധങ്ങൾ ആർക്ക് നൽകാൻ ഉദ്ദേശിച്ചിരുന്നത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവം രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
സംഘത്തിൻ്റെ അറസ്റ്റിൽ വിശദമായ അന്വേഷണം തുടരുകയാണ്. സംഘത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.ആയുധക്കടത്ത് സംഘത്തിൻ്റെ അറസ്റ്റും ആയുധങ്ങൾ കണ്ടെത്തിയതും സംഘത്തിൻ്റെ പ്രവർത്തനങ്ങളുടെ പൂർണ വ്യാപ്തി വ്യക്തമാക്കുന്നതാണ്. സംഘത്തിൻ്റെ ബന്ധവും ആയുധങ്ങൾ ആർക്കാണ് നൽകാൻ ഉദ്ദേശിച്ചിരുന്നതെന്നുമുള്ള സൂചനകൾ ലഭ്യമാകുമെന്ന് ജോയിൻ്റ് സിപി സുരേന്ദ്ര കുമാർ പറഞ്ഞു.ഡൽഹിയിലെ റെഡ് ഫോർട്ടിലുണ്ടായ കാർ ബോംബാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താൻ സഹായത്തോടെയുള്ള ജെയ്ഷെ ഭീകരവാദ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ആയുധക്കടത്ത് സംഘത്തിൻ്റെ അറസ്റ്റ്. ഡൽഹി സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 30ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.