ആശാ പ്രവര്‍ത്തകരുടെ സമരവേദിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം; ആശാ പ്രവര്‍ത്തകരുടെ സമരവേദിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തി.

കൈകൊടുത്തും കെട്ടിപ്പിടിച്ചുമാണ് ആശാ പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ആശമാരുടെ സമരവേദിയില്‍ എത്തിയത്. സമ്മേളനം തുടുങ്ങുമ്പോഴും രാഹുല്‍ സമരവേദിയില്‍ ഉണ്ടായിരുന്നു.അതിനിടെ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എത്താന്‍ വൈകുന്നത് രാഹുല്‍ അവിടെ ഉള്ളതുകൊണ്ടാണെന്ന അഭ്യൂഹം ഉയര്‍ന്നു.
തുടര്‍ന്ന് രാഹുല്‍ അവിടെനിന്നു പോയതിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് എത്തുകയും ചെയ്തു. 12 മണിയുടെ ട്രെയിനില്‍ എറണാകുളത്തേക്കു പോകേണ്ടതിനാല്‍ പ്രതിപക്ഷ നേതാവ് പ്രസംഗം ചുരുക്കി പെട്ടെന്നു മടങ്ങി. ഇതിനു ശേഷം രമേശ് ചെന്നിത്തല സമരവേദിയില്‍ എത്തിയതിനു പിന്നാലെ രാഹുല്‍ വീണ്ടും അവിടെ എത്തി.
പ്രതിപക്ഷവുമായി ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിച്ചത് കുത്തിത്തിരിപ്പിനു വേണ്ടിയാണെന്നു രാഹുല്‍ പറഞ്ഞു. അമ്മമാര്‍ ക്ഷണിച്ചതു കൊണ്ടാണ് സമരപ്പന്തലില്‍ എത്തിയതെന്നും അമ്മമാര്‍ മക്കളെ ഇറക്കിവിടില്ലെന്നും രാഹുല്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !