യുകെ;കൈരളി യു കെ യുടെ സതാംപ്ടൺ പോർട്സ്മൗത് യൂണിറ്റിന്റെ നാലാമത് സംഗീതനൃത്തസന്ധ്യ സതാംപ്ടൺ വിക്ക്ഹാം (Wickham Community Center) കമ്യൂണിറ്റി സെന്റർ ഹാളിൽ വെച്ച് 2026 മാർച്ച് 21 ന് നടത്തപ്പെടുന്നു.
മുൻ വർഷങ്ങളിൽ യു കെ യിലെ മലയാളി സമൂഹത്തിൽ നിന്ന് ലഭിച്ച അകമഴിഞ്ഞ പ്രോത്സാഹനമാണ് 600ൽ പരം ആളുകളെ ഉൾക്കൊള്ളുവാൻ കഴിയുന്ന ഒരു വിപുലമായ വേദി തെരഞ്ഞെടുത്തത്.യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ൽ പരം കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന ദൃശ്യ വിസ്മയങ്ങൾ ആണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ ഗാന സന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും.പരിപാടിയിൽ യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം നടത്തി വരുന്നു. ഈ മനോഹരമായ കലാ വിരുന്ന് ആസ്വദിക്കുന്നതിന് യു കെ യിലെ മുഴുവൻ കലാ ആസ്വാദകരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .കൈരളി യു കെ "സംഗീത നൃത്തസന്ധ്യ-2026" മാർച്ച് 21 ന് സതാംപ്ടണിൽ.
0
തിങ്കളാഴ്ച, നവംബർ 10, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.