തിരുവനന്തപുരം ;കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങളിൽ ഇടതു തീവ്രവാദം നിലനിൽക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
10 വർഷത്തിനിടെ, കേരളത്തിൽ 2 തീവ്രവാദികൾ കീഴടങ്ങി. ഇക്കാലയളവിൽ ഇടതു തീവ്രവാദികളെ കൊലപ്പെടുത്തുകയോ അവരുടെ ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നു വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു.കേരളത്തിൽ ഏതു ജില്ലയിലാണ് ഇടതു തീവ്രവാദ സാന്നിധ്യമുള്ളതെന്നു മറുപടിയിലില്ല. 2017, 2021 വർഷങ്ങളിൽ ഓരോ തീവ്രവാദികളാണു കേരള പൊലീസിനു മുൻപാകെ കീഴടങ്ങിയത്. കേരളത്തിനു പുറമേ, ബംഗാൾ, ഒഡീഷ, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇടതുപക്ഷ തീവ്രവാദം റിപ്പോർട്ട് ചെയ്തത്.
ഇക്കാലയളവിൽ ഛത്തീസ്ഗഡ് (748), ജാർഖണ്ഡ് (373), മഹാരാഷ്ട്ര (111), ബിഹാർ (99), ആന്ധ്ര (35), മധ്യപ്രദേശ് (15) എന്നിങ്ങനെയാണ് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടത്. ഇതേകാലയളവിൽ ഛത്തീസ്ഗഡ് ( 619), ജാർഖണ്ഡ് (257), ബിഹാർ (127), ആന്ധ്ര (755), ബംഗാൾ(16), ഒഡീഷ (277), തെലങ്കാന (770), മഹാരാഷ്ട്ര (305) എന്നിവിടങ്ങളിൽ തീവ്രവാദികൾ കീഴടങ്ങി. 9 സംസ്ഥാനങ്ങളിലെ 27 ജില്ലകളിലാണ് ഇടതുതീവ്രവാദം രൂക്ഷം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.