രാമപുരം:സുറിയാനി ഗവേഷണലോകത്ത് ഭാരതത്തിന്റെ പ്രതാപം ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ വലിയ മൽപ്പാൻ എന്ന സ്ഥാനം നേടിയ പണ്ഡിതപുരോഹിതനും ആത്മീയ-അറിവിന്റെ മഹാനുമായ കൂനമ്മാക്കൽ തോമാ കത്തനാർക്ക് രാമപുരത്തിൽ നൽകിയ ആദരവേദി ഭക്തിനിർഭരവും ചരിത്രമാഹാത്മ്യവും നിറഞ്ഞതായിരുന്നു.
വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ദീപസ്തംഭമായി കത്തോലിക്കാസഭയെ ലോകവീക്ഷണത്തിൽ ഉയർത്തിയ ഭാരതത്തിന്റെ വലിയ മൽപ്പാനെ ആദരിക്കാനായി ഒത്തുചേർന്ന വേദി ഒരു വ്യക്തിയെയല്ല, ഒരു സാംസ്കാരിക പൈതൃകത്തിന്റെ പുനർജന്മത്തെയായിരുന്നു വണങ്ങിയത്.
സമ്മേളനം രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളി വികാരി വെരി. റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറത്തെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയും, വലിയ മൽപ്പാൻ കൂനമ്മാക്കൽ തോമാ കത്തനാരെ ആദരിക്കുകയും ചെയ്തു. വേദിയിൽ പ്രീസ്റ്റ് അസോസിയേഷൻ ഓഫ് രാമപുരം ഫോറോനാ പ്രസിഡന്റ് റവ. ഫാദർ ജോസ് മുളഞ്ഞനാൽ സാന്നിധ്യവും പ്രഭാഷണവും നൽകുകയും രാമപുരം ഇടവകയിലെ വൈദികർ ചേർന്ന് വലിയ മൽപാനെ ആദരിക്കുകയും ചെയ്തു.
രാമപുരം ഇടവകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ആദരങ്ങളും അച്ചന് നേരുകയുണ്ടായി. മാർ ആഗസ്തീനോസ് കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, സെന്റ് ആഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഡിറ്റോ സെബാസ്റ്റ്യനും ഹെഡ്മാസ്റ്റർ ശ്രീ സാബു തോമസും,
കൂനമ്മാക്കൽ തോമാ കത്തനാരുടെ പ്രാഥമിക വിദ്യാലയമായ SH LPS രാമപുരം ഹെഡ് മിസ്ട്രെസ് സിസ്റ്റർ ലിസ്സ സി.എം.സി., St. Augustine’s Higher Secondary School അലുമിനായി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, പിതൃവേദി രാമപുരം യൂണിറ്റ് പ്രസിഡന്റ് മനോജ് ചീങ്കല്ലേൽ, 1972 SSLC ബാച്ചിനെ പ്രതിനിധീകരിച്ച് കേണൽ വെങ്കിട ആചാരി തുടങ്ങിയവർ മൽപ്പാനോട് ആദരവും സ്‌നേഹവും അർപ്പിച്ചു.
ആശംസ പ്രസംഗം priest association of ramapuram പ്രസിഡന്റ് റവ. ഫാദർ ജോസ് മുളഞ്ഞനാൽ നിർവഹിച്ചു. മറുപടി പ്രസംഗത്തിൽ കൂനമ്മാക്കൽ തോമാ കത്തനാർ തന്റെ ജീവിതയാത്ര, സുറിയാനി പാരമ്പര്യത്തിന്റെ മഹത്വം, ജനങ്ങളുടെ സ്‌നേഹവും അഭിമാനവും പങ്കുവച്ചു.
രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളി മാനേജിങ് ട്രസ്റ്റി സജി മിറ്റത്താനിക്കൽ കൃതജ്ഞത രേഖപ്പെടുത്തി, വൈദികരും സിസ്റ്റേഴ്‌സും കൂനമാക്കൽ കുടുംബാംഗങ്ങളും ഇടവകാംഗങ്ങളുമായി നുറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.