ഐറിഷ് റിപ്പബ്ലിക്കിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിന്‍ കോനോളി അധികാരമേല്‍ക്കുന്നു.

ഡബ്ലിന്‍ : ഡബ്ലിനില്‍ ഇന്ന് നടക്കുന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വെച്ച് ഐറിഷ് റിപ്പബ്ലിക്കിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിന്‍ കോനോളി അധികാരമേല്‍ക്കുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് ഡബ്ലിന്‍ കാസിലിലെ ചരിത്രപ്രസിദ്ധമായ സെന്റ് പാട്രിക് ഹാളിലാണ് ചടങ്ങിന്റെ വേദി. രാജ്യത്തിന്റെ പ്രധാനമന്ത്രിയും പാര്‍ലമെന്റംഗങ്ങളും വിദേശരാജ്യങ്ങളുടെ പ്രതിനിധികളും മുന്‍ പ്രസിഡന്റുമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും. ചടങ്ങിന് തുടക്കമായി പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കാതറിന്‍ കോനോളിയുടെ ഔദ്യോഗിക കാറവാന്‍ ഡബ്ലിന്‍ കാസിലിലേക്ക് എത്തും.
അവരെ സ്വീകരിക്കാന്‍ ഐറിഷ് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറും ആര്‍മി ബാന്‍ഡും അവിടെയുണ്ടാകും. തുടര്‍ന്ന്‌ദേ ശീയഗാനം Amhrán na bhFiann മുഴങ്ങുമ്പോള്‍ ഹാള്‍ മുഴുവന്‍ രാജ്യത്തിന്റെ അഭിമാനത്തോടെ നിറയുന്നു. തുടര്‍ന്ന് ചടങ്ങിന്റെ പ്രധാന ഘട്ടമായ സത്യ പ്രതിജ്ഞയ്ക്കായി ചീഫ് ജസ്റ്റീസ് നിയുക്ത പ്രസിഡണ്ടിനെ വിളിക്കും. ഐറിഷ് ഭരണഘടനയും ബൈബിളും സാക്ഷിയാക്കി ,പരാമശക്തനായ ദൈവത്തിന്റെ സാന്നിധ്യത്തില്‍ ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി തന്റെ കഴിവുകള്‍ സമര്‍പ്പിക്കുമെന്നും കാതറിന്‍ കോനോളി പ്രതിജ്ഞ ചെയ്യുന്നു.

സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം പുതിയ പ്രസിഡണ്ട് യാചിക്കും. സർവ്വശക്തനായ ദൈവത്തിന്റെ സാന്നിധ്യത്തിൽ, ഞാൻ, കാതറിൻ കോണോളി, അയർലണ്ടിന്റെ ഭരണഘടനയെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും, അതിന്റെ നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി എന്റെ കടമകൾ വിശ്വസ്തതയോടെയും മനസ്സാക്ഷിയോടെയും നിർവഹിക്കുമെന്നും, അയർലണ്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടി എന്റെ പരമാവധി ചെയ്യുമെന്നും ഗൗരവത്തോടെയും സത്യമായും വാഗ്ദാനം ചെയ്യുന്നു. 

ദൈവം എന്റെ വഴികാട്ടിയും എന്റെ സംരക്ഷണവുമാകട്ടെ.” അതിനുശേഷം ചീഫ് ജസ്റ്റിസ് അവരെ ഔദ്യോഗികമായി പ്രസിഡന്റായി പ്രഖ്യാപിക്കുന്നു. പ്രതിജ്ഞയ്ക്കുശേഷം സംഗീത പരിപാടികളും മത നേതാക്കളുടെ പ്രാര്‍ത്ഥനകളും നടക്കുന്നു. ഐറിഷ് പരമ്പരാഗത സംഗീതവും സൈന്യത്തിന്റെ ബാന്‍ഡും ആലപിക്കപ്പെടും.വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യത്തിനും സമാധാനത്തിനുമായിയുള്ള പ്രാര്‍ത്ഥനകള്‍ നടത്തും.. തുടര്‍ന്ന് പ്രസിഡന്റ് കാതറിന്‍ കോനോളി തന്റെ ആദ്യ പ്രസംഗം നടത്തും.

ചടങ്ങ് അവസാനിക്കുന്നതോടെ പ്രസിഡന്റിന്റെ കാറവാന്‍ രാഷ്ട്രപതി ഭവനത്തിലേക്ക് (Áras an Uachtaráin (പ്രസിഡന്റിന്റെ ഔദ്യോഗിക വസതി)യിലേക്ക് പ്രൗഢമായ പ്രദക്ഷിണമായി നീങ്ങുന്നു. അവിടെ അവര്‍ പ്രസിഡന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് (ധ്വജം) ഉയര്‍ത്തി പുതിയ കാലഘട്ടത്തിന്റെ തുടക്കം പ്രഖ്യാപിക്കുന്നതോടെ ആഘോഷപരിപാടികളും അരങ്ങേറും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !