ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

 ആലപ്പുഴയിൽ അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഭീമൻ ഗർഡറുകൾ പിക്കപ്പ് വാനിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം സംഭവിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ഈ ദാരുണമായ അപകടം നടന്നത്.



നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന 80 ടൺ ഭാരമുള്ള രണ്ട് ഗർഡറുകളാണ് താഴേക്ക് പതിച്ചത്. പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. ഇതിൽ ഒന്ന് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും പിക്കപ്പ് വാനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മുട്ടയുമായി വന്ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

മൂന്നര മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ഗർഡറുകൾ ഉയർത്തി മൃതദേഹം പുറത്തെടുക്കാനായത്. സ്ഥിരം ഡ്രൈവർ ഇല്ലാതിരുന്നതിനാലാണ് രാജേഷ് ഈ ട്രിപ്പിനായി വാഹനം ഓടിക്കാൻ എത്തിയത്. രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അപകടത്തെ തുടർന്ന് അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല; പകരം ചേർത്തല എക്സ്-റേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിച്ചുവിടുകയാണ്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !