പത്തനംതിട്ട: റാന്നിയിൽ ബാങ്ക് ജീവനക്കാരന്റെ സ്കൂട്ടറിനുള്ളിൽ കയറിയ അണലിപ്പാമ്പ് ഉടമയെയും പ്രദേശവാസികളെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. സ്കൂട്ടർ വർക്ക്‌ഷോപ്പിലെത്തിച്ച് പല ഭാഗങ്ങളും അഴിച്ചുമാറ്റിയശേഷമാണ് പാമ്പിനെ പിടികൂടാനായത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. അത്തിക്കയം സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ബാങ്ക് അസിസ്റ്റന്റ് മാനേജരായ എ. ദീപക്കിന്റെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു വാനിൽനിന്നിറങ്ങിയ പാമ്പ് സ്കൂട്ടറിനുള്ളിലേക്ക് ഇഴഞ്ഞുകയറുന്നത് വാനുടമയും ബാങ്കിലെ ജീവനക്കാരിയും നേരിൽ കണ്ടിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയവരും പാമ്പുപിടുത്ത വിദഗ്ധനായ മാത്തുക്കുട്ടിയും ചേർന്ന് സ്കൂട്ടറിൽ തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സ്കൂട്ടറിൻ്റെ സീറ്റ് അഴിച്ചുനോക്കിയിട്ടും ഫലമുണ്ടായില്ല.
"പാമ്പ് കയറിയെന്ന് ഉറപ്പായിരുന്നു. എങ്കിലും എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലായിരുന്നു. ആ സമയം ഭയങ്കര ടെൻഷനിലായിപ്പോയി," ദീപക് പറഞ്ഞു.
ഉച്ചയോടെ സ്കൂട്ടർ മെക്കാനിക്കിനെ വരുത്തി. സ്കൂട്ടറിനുള്ളിൽ ഒളിച്ച പാമ്പിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, വാഹനം വർക്ക്‌ഷോപ്പിലേക്ക് മാറ്റാൻ മെക്കാനിക്ക് നിർദേശിച്ചു. തുടർന്ന് ദീപക് തന്നെ സ്കൂട്ടറോടിച്ച് വർക്ക്‌ഷോപ്പിലെത്തിച്ചു.
വർക്ക്‌ഷോപ്പിലെത്തിയശേഷം മെക്കാനിക്ക് രഞ്ജിത്ത് സ്കൂട്ടറിൻ്റെ ഓരോ ഭാഗങ്ങളായി അഴിച്ചുനീക്കാൻ തുടങ്ങി. ഒടുവിൽ ഹാൻഡിലിന് അടിയിലെ ഫ്ലോർ പാനൽ അഴിച്ചപ്പോഴാണ് പാമ്പിനെ കാണാനായത്. ഉടൻതന്നെ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച അണലിയെ മാത്തുക്കുട്ടി ചാക്കിലാക്കി. ഏകദേശം നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.
പിന്നീട് വനപാലകർക്ക് കൈമാറിയ പാമ്പിനെ വനത്തിലേക്ക് തുറന്നുവിട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.