ശബരിമല: ശബരിമല സന്നിധാനത്തെ അന്നദാനം ചൊവ്വാഴ്ച മുതൽ സദ്യയായി വിതരണം ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ അറിയിച്ചു. പ്രകൃതി സൗഹൃദമായ രീതിയിൽ, ഇലകൾക്ക് പകരം സ്റ്റീൽ പാത്രങ്ങളിലായിരിക്കും സദ്യ വിളമ്പുക. കുടിവെള്ളത്തിനും സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കും.
വിഭവങ്ങളും ക്രമീകരണങ്ങളും
നിലവിലുള്ള അന്നദാന രീതി സദ്യയാക്കി മാറ്റുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ശനിയാഴ്ചത്തെ ബോർഡ് യോഗത്തിൽ വിശദമായ ചർച്ച നടത്തും.
ഏഴ് വിഭവങ്ങളടങ്ങിയ സദ്യയാണ് തീർഥാടകർക്ക് നൽകുക; . നിലവിൽ പ്രതിദിനം 4,000 പേരാണ് അന്നദാനത്തിൽ പങ്കെടുക്കുന്നത്. അന്നദാനം സദ്യയാക്കി മാറ്റുന്നതോടെ തീർഥാടകരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്താണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
ഭക്ഷണം ഇലയിൽ നൽകാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും, ഇലയുടെ ലഭ്യതക്കുറവും ഉപയോഗശേഷം അവ നശിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് ഒഴിവാക്കാൻ കാരണം. ഉപയോഗിച്ച ഇലകൾ ഇൻസിനറേറ്റർ ഉപയോഗിച്ച് നശിപ്പിക്കുന്നത് ഉപകരണത്തിന് തകരാറുണ്ടാക്കുമെന്നതിനാലാണ് കുഴികളുള്ള സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇതിനായി ആവശ്യമായ പാത്രങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
സദ്യ വിളമ്പുന്നതിനും സേവനങ്ങൾക്കുമായി പരിചയസമ്പന്നരായ അധിക ജീവനക്കാരെ നിയമിക്കുന്നതിനെക്കുറിച്ചും ബോർഡ് ആലോചിക്കുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.