തിരുവനന്തപുരം: ബലാത്സംഗം, ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. യുവതിയുമായി ലൈംഗികബന്ധം ഉണ്ടായിരുന്നതായി എം.എൽ.എ. സമ്മതിക്കുമ്പോഴും, ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളെ അദ്ദേഹം നിഷേധിക്കുന്നു.
കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്:
- വിവാഹിതയായ പരാതിക്കാരിയുടെ ഗർഭത്തിന് താൻ ഉത്തരവാദിയല്ലെന്നും അതിൻ്റെ ഉത്തരവാദിത്തം അവരുടെ ഭർത്താവിനാണെന്നും എം.എൽ.എ. പറയുന്നു.
- ഗർഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
- പരാതിക്കു പിന്നിൽ സി.പി.എം., ബി.ജെ.പി. കക്ഷികളുടെ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ ആരോപിക്കുന്നു. പരാതിക്കാരിയുടെ ഭർത്താവ് ബി.ജെ.പി.യുടെ പ്രാദേശിക നേതാവാണ്.
- പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകാതെ, തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- എതിർ രാഷ്ട്രീയപ്പാർട്ടിക്ക് സ്വാധീനമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. സ്ഥാപനത്തിൽ തുടരണമെങ്കിൽ പരാതി നൽകണമെന്ന് മാനേജ്‌മെൻ്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാൻ തയ്യാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ അറിയിച്ചു.
- ശബരിമല സ്വർണക്കൊള്ളക്കേസിൽനിന്ന് പൊതുശ്രദ്ധ തിരിക്കാനാണ് ഈ കേസ് രജിസ്റ്റർ ചെയ്തതെന്നും ഹർജിയിൽ ആരോപണമുണ്ട്.
അതേസമയം, മുൻകൂർ ജാമ്യഹർജി നിലവിലുണ്ടെങ്കിലും എം.എൽ.എ.യെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് തടസ്സമില്ല. രാഹുൽ വിദേശത്തേക്ക് കടക്കുന്നത് തടയാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ തുടരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.