പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ടോറംഗ: ന്യൂസിലാൻഡിലെ ടോറംഗയിൽ (Tauranga) നിന്ന് കാണാതായ മലയാളി യുവാവ് ജെയ്സ്മോൻ ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തി. 

നവംബർ 20-ന് രാത്രി 9 മണി മുതലാണ് ഒട്ടുമോതൈ, മാക്സ്‌വെൽസ് റോഡ് പരിസരത്തുനിന്നും ഇദ്ദേഹത്തെ കാണാതായത്. 

ചാപ്പൽ സ്ട്രീറ്റിന്റെ അരികിലുള്ള വെള്ളത്തിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കറുപ്പും വെളുപ്പും കലർന്ന വസ്ത്രം ധരിച്ച ജെയ്സ്മോനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മലയാളി സംഘടനകളും പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ടോറംഗ പോലീസാണ് മൃതദേഹം കണ്ടെടുത്ത വിവരം സ്ഥിരീകരിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുടർനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് മലയാളി അസോസിയേഷൻ അറിയിച്ചു. ജെയ്സ്മോന്റെ അപ്രതീക്ഷിത വിയോഗത്തിൽ ന്യൂസിലാൻഡ് മലയാളി സമൂഹം കടുത്ത ഞെട്ടലിലും ദുഃഖത്തിലുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !