‘ആൽഫാഗ്രോ’ വെർമിക്കമ്പോസ്റ്റ് ലോഞ്ചിംഗ്' പാലാ അൽഫോൻസാ കോളേജ് വിദ്യാർത്ഥികളുടെ സംരംഭകത്വത്തിന് പുതിയ ചിറകുകൾ

പാല: അൽഫോൻസാ  കോളേജ് പാലായിലെ Innovation and Entrepreneurship Development Centre (IEDC) യുടെയും Zoology വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന മറ്റൊരു മികച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. കോളജിൽ നടന്ന ചിട്ടയായ ചടങ്ങിൽ ‘ആൽഫാഗ്രോ’ (Alphagro) എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വെർമിക്കമ്പോസ്റ്റ് പായ്ക്കറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നു.

ചടങ്ങിൽ സുവോളജി വിഭാഗം മേധാവി ഡോ. സിമിമോൾ സെബാസ്റ്റ്യൻ  ആൽഫാഗ്രോ പായ്ക്കറ്റ്  പ്രിൻസിപ്പൽ   ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന് കൈമാറി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾ തന്നെ പരിപാലിച്ച വെർമിബെഡുകളിൽ നിന്ന് ഹാർവെസ്റ്റ് (harvest)ചെയ്ത ജൈവകമ്പോസ്റ്റ് പായ്ക്കറ്റുകൾ രൂപകല്പന ചെയ്ത് വിപണിയിൽ എത്തിക്കുന്നതിലൂടെ സംരംഭകത്വം, ജൈവ കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രായോഗിക ബോധവൽക്കരണം ലക്ഷ്യം വയ്ക്കുന്ന പദ്ധതി കോളജ് അധികൃതർ പ്രശംസിച്ചു.

IEDCയും Zoology വകുപ്പും ചേർന്ന് ആവിഷ്കരിച്ച ഈ സംരംഭം കോളജിലെ വിദ്യാർത്ഥികൾക്ക് ഒരു മികച്ച പഠന-പ്രവർത്തന പരിചയം നൽകുന്നുവെന്നതോടൊപ്പം, ഭാവിയിൽ സ്വതന്ത്ര സംരംഭങ്ങൾ ആരംഭിക്കാൻ ആത്മവിശ്വാസവും പരിശീലനവും നൽകുന്നുവെന്നത് ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !