പി.വി. അൻവറിന്റെ സഹോദരീപുത്രന് കൊലക്കേസിൽ ജീവപര്യന്തം തടവ്

മലപ്പുറം: ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖിന് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പി.വി. അൻവറിന്റെ സഹോദരീപുത്രനാണ് മാലങ്ങാടൻ ഷഫീഖ്. പ്രതിക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം വിധിപറഞ്ഞിരുന്നു. തുടന്ന് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുകയായിരുന്നു.

കേസിലെ രണ്ടാം പ്രതി ഷെഫീഖിന്റെ സഹോദരൻ ഷെരീഫ് (54), മൂന്നാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), നാലാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീർ (ജാബിർ-52) എന്നിവരെ തെളിവില്ലെന്നുകണ്ട് വെറുതേവിട്ടിരുന്നു.

1995 ഏപ്രിൽ 13-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഓട്ടോഡ്രൈവറായ മനാഫിനെ ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കേ പട്ടാപ്പകൽ പ്രതികൾ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മനാഫിന്റെ കുടുംബത്തിൽപ്പെട്ട ഒരാളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

പി.വി. അൻവർ ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു. ഏഴാംപ്രതിയായിരുന്ന അൻവറിന്റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുൻപ് മരിച്ചു. കേസിലെ ഒന്നാം സാക്ഷി കൂറുമാറിയതോടെ അൻവർ അടക്കമുള്ള 21 പ്രതികളെ 2009-ൽ മഞ്ചേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി വെറുതേവിട്ടിരുന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് നൽകിയ റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !