എടപ്പാൾ|മണൂർ സ്വദേശികളായ അനിത കുമാരിയും (അമ്മ58) മകൾ(33) അഞ്ജനയുമാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അനിത കുമാരി, സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയെ വീട്ടിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ ഡ്രമ്മിൽ മുക്കിക്കൊന്നതിനുശേഷം സമീപത്തുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അനിത കുമാരിയുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മകൻ ജോലിക്കുപോയ സമയത്താണ് ഈ ദാരുണ സംഭവം നടന്നത്. മകൻ എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
പോലീസ് പറയുന്നതനുസരിച്ച്, കുറച്ചുമാസങ്ങൾക്ക് മുൻപ് ഭർത്താവ് അസുഖം ബാധിച്ച് മരിച്ചതിനുശേഷം അനിത കുമാരി കടുത്ത വിഷാദത്തിലായിരുന്നു. കൂടാതെ, മകളുടെ അസുഖമായ സെറിബ്രൽ പാൾസിക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയാത്തതിലുള്ള വിഷമവും അവരെ അലട്ടിയിരുന്നു.
കുറ്റിപ്പുറം പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.