പാലാ ;വിപുലമായ സജീകരണങ്ങളും നിരവധി വേദികളും മത്സരാർഥികളായി നൂറുകണക്കിന് കുട്ടികളും..
പാലാ സെന്റ് തോമസ് HSS ൽ ഉപജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ..സ്റ്റേജ് ഒന്നിൽ എൽപി യുപി ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥിനികളുടെ ഭരത നാട്യവും,കുച്ചിപ്പുടിയും.മോഹിനിയാട്ടവും കാണികൾക്ക് കണ്ണിനു വിരുന്നൊരുക്കുമ്പോൾ. 4.55 മുതൽ കലയുടെ മഹാമേളയെ മലയാള സാംസ്കാരിക പാരമ്പര്യത്തിലേക്ക് ആനയിച്ച കേരള നടനവും സംഘ നൃത്തവും വേദിയെത്തന്നെ പ്രൗഢ ഗംഭീരമാക്കി,ഒരേ സമയം എട്ടോളം വേദികളിൽ ലളിത ഗാനവും ശാസ്ത്രീയ സംഗീതവും മാപ്പിളപ്പാട്ടും പഥ്യം ചൊല്ലലും ദേശഭക്തി ഗാനവുമായി നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചപ്പോൾ..മല്സരം വീക്ഷിക്കാനും മാർഗനിർദേശങ്ങൾ നൽകാനുമായി എത്തിച്ചേർന്നത് നിരവധി രക്ഷിതാക്കളും അധ്യാപകരുമാണ്..മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കലാ കായിക മാമാങ്കത്തിന് അടുക്കും ചിട്ടയോടും കൂടി വിപുലമായ ഒരുക്കങ്ങൾ നടത്തി പാലാ സെന്റ് തോമസ് HSS ൽ അധ്യാപകരും സംഘാടകത്വത്തിന്റെ കെട്ടുറപ്പ് ഒരിക്കൽക്കൂടി തെളിയിച്ചു..
സ്റ്റേജ്,വെളിച്ചം,ഭക്ഷണം,ഗതാഗതം എന്ന് വേണ്ട സകല മുന്നൊരുക്കങ്ങളും പരിസ്ഥിതി സൗഹാർദ്ദ പരമായി നടത്താനായത് പ്രശംസനീയവുമാണ് എന്ന് കലോത്സവം വീക്ഷിക്കാനെത്തിയ ജനപ്രതിനിധികളടക്കമുള്ളവർ ഒരേ സ്വരത്തിൽ പറയുന്നു..







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.