ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങൾ.
ദൈനിക് ഭാസ്‌കര്‍, മാട്രിസ് എക്‌സിറ്റ് പോള്‍, എൻഡിടിവി പോൾ ഓഫ് പോൾസ്, ന്യൂസ് 18 മെഗാ പോൾസ് അടക്കം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് ശക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.നിതീഷ് കുമാറിന്‍റെ ജെഡിയും ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നു. 243 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സ്വരാജ് പാര്‍ട്ടിക്ക് യാതൊരു ചലനവും ഉണ്ടാക്കാനായില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 145 മുതല്‍ 160 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സഖ്യം 73 മുതല്‍ 91 സീറ്റുകളില്‍ വരെയും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി സഖ്യം മൂന്ന് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരെയുമാണ് ദൈനിക് ഭാസ്‌കര്‍ പ്രവചനം.
ബിഹാറിൽ രണ്ടാംഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാംഘട്ടത്തിൽ 64.14 ശതമാനമായിരുന്നു പോളിംഗ്.
ദൈനിക് ഭാസ്‌കര്‍
എന്‍ഡിഎ: 145-160
ഇന്‍ഡ്യ: 73-91
ജെഎസ്പി: 0-3
മറ്റുള്ളവര്‍: 5-7
മാട്രിസ്
എന്‍ഡിഎ: 147-167
ഇന്‍ഡ്യ: 70-90
ജെഎസ്പി: 0-2
മറ്റുള്ളവര്‍: 2-8
ചാണക്യ സ്ട്രാറ്റജീസ്
എന്‍ഡിഎ: 130-138
ഇന്‍ഡ്യ: 100-108
ജെഎസ്പി: 0-0
മറ്റുള്ളവര്‍: 3-5
ജെവിസി
എന്‍ഡിഎ: 135-150
ഇന്‍ഡ്യ: 88-103
ജെഎസ്പി: 0-1
മറ്റുള്ളവര്‍: 3-6
പി-മാര്‍ക്
എന്‍ഡിഎ: 142-162
ഇന്‍ഡ്യ: 80-98
ജെഎസ്പി: 1-4
മറ്റുള്ളവര്‍: 0-3
പീപ്പീള്‍സ് ഇന്‍സൈറ്റ്
എന്‍ഡിഎ: 133-148
ഇന്‍ഡ്യ: 87-102
ജെഎസ്പി: 0-2
മറ്റുള്ളവര്‍: 3-6
പീപ്പീള്‍സ് പള്‍സ്
എന്‍ഡിഎ: 133-159
ഇന്‍ഡ്യ: 75-101
ജെഎസ്പി: 0-5
മറ്റുള്ളവര്‍: 2-8
എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്
എന്‍ഡിഎ: 146
ഇന്‍ഡ്യ: 90
ജെഎസ്പി: 2
മറ്റുള്ളവര്‍: 5






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.