ഫ്ലോറിഡ : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കുന്നു.
അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ “ശബരീ യാത്ര”, ഭക്തിയുടെയും സമർപ്പണത്തിൻ്റെയും പ്രതീകമായി മാറുകയാണ്.ഉദാരമനസ്കരായ സ്‌പോൺസർമാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന "ശബരീ യാത്ര " നവംബർ 17 മുതൽ ജനുവരി 13 വരെയുള്ള കാലയളവിൽ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെ.എച്ച്.എൻ.എ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അറുപതു വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്.
ബസ്സുകൾ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.കെ.എച്ച്.എൻ.എ ട്രഷറർ അശോക് മേനോൻ സ്പോൺസർ ചെയ്യുന്ന ബസ്, നവംബർ 20-ന് രാവിലെ 8 മണിക്ക് ചോറ്റാനിക്കര ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെടും.ഇരുമുടി കെട്ടു നിറച്ചു , ശബരിമലയുടെ. എല്ലാ ആചാരക്രമങ്ങളും പാലിച്ചു മാത്രമാകും ഈ പദ്ധതിയുടെ ഭാഗമാകാൻ ഭക്തർക്ക് സാധ്യമാകുക എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
ശബരീ യാത്ര കെ.എച്ച്.എൻ.എയുടെ ആത്മീയ മൂല്യങ്ങൾക്ക് ആക്കം കൂടുന്നൊരു പദ്ധതിയാണെന്നും, ഇത് വഴി കൂടുതൽ ആളുകളിലേക്ക് ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും, മൂല്യവും എത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും കെ.എച്ച്.എൻ.എ പ്രസിഡന്റ് T ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളിൽ കൂടുതൽ ഭക്തർ പങ്കാളികൾ ആവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബസ് സ്പോൺസർ ചെയ്തു കൊണ്ട് നിങ്ങൾക്കും ഈ പുണ്യയാത്രയുടെ ഭാഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അശോക് മേനോൻ (407 - 446 - 6408 ), മധു ചെറിയേടത് ( 848 - 202 - 0101 ), പ്രദീപ് നായർ ( 203 - 260 - 1356 ) എന്നിവരുമായി ബന്ധപെടുക.ഭക്തനും ദൈവവും ഒന്നാവുന്ന, സമഭാവനയുടെ പുണ്യമാണ് ശബരിമല. അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക്, ഒരു കൈത്താങ്ങാവുകയാണ് എന്നും ഹൈന്ദവ വിശ്വാസങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ, കെ.എച്ച്.എൻ.എ എന്ന അമേരിക്കൻ ഹിന്ദു മലയാളികളുടെ കൂട്ടായ്മ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.