കോട്ടയം :പാലാ രാമപുരം റൂട്ടിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിൽ പേരിക്കേറ്റ വയോധികയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ പാലാ രാമപുരം റൂട്ടിൽ ഓക്സിജൻ ഷോപ്പിന് എതിർവശത്തായി പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു..തുടർന്ന് പാലാ പോലിസ് നടത്തിയ അന്വേഷണത്തിൽ പാലാ സ്വദേശി ജോർജുക്കുട്ടി ആനിത്തോട്ടത്തിന്റെതാണ് വാഹനം എന്ന് കണ്ടെത്തുകയും തുടർ നടപടി സ്വീരിക്കുകയുമായിരുന്നു.
അപകടപ്പെടുത്തിയ വാഹനവും ഓടിച്ച ആളെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ സ്റ്റേഷനിൽ എത്തിയ പ്രതിയല്ല യഥാർത്ഥ ഡ്രൈവർ എന്ന് കണ്ടെത്തുകയും "ഞാനല്ല എന്നെ വിളിച്ചുകൊണ്ടു വരികയായിരുന്നു സാറെ ' എന്ന് ഭരണങ്ങാനം സ്വദേശി മനു എന്ന ഡമ്മി ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ കുറ്റസമ്മതം നടത്തുകയുമായിരുന്നു..
'കെട്ടിച്ചമച്ച നുണക്കഥകൾ ഇങ്ങനെ സ്റ്റേഷനുള്ളിൽ പൊളിഞ്ഞു വീണുകൊണ്ടിരിക്കെ.. യഥാർത്ഥ പ്രതിയും വാഹന ഉടമയുമായ ജോർജ്ജ് കുട്ടി ആനിത്തോട്ടം സ്റ്റേഷൻ പരിസരത്ത് നിന്ന് മുങ്ങി..'
തുടർന്ന് പോലീസ് അധികാരികളും സുഹൃത്തുക്കളും ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ചെയ്ത നിലയിലാണ്.. നിലവിൽ പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ സ്റ്റേഷനിൽ എത്തിച്ച ഡമ്മി ഡ്രൈവർക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും കേസ് എടുക്കുമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ സാധിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കൽ ആൾ മാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയും നടപടി സ്വീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.. നിലവിൽ ജാമ്യം കിട്ടാമായിരുന്ന അമിത വേഗവും അപകടവും എന്ന കുറ്റകൃത്യത്തിൽ നിന്ന് ജാമ്യമില്ലാ വകുപ്പിലേക്ക് കൊണ്ടെത്തിച്ച അതി ബുദ്ധിയാണ് നിലവിൽ വാഹന ഉടമ സ്വീകരിച്ചിരിക്കുന്നത്..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.