പാലാ:റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥിനികളുടെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി പാലാ അൽഫോൻസാ കോളേജും എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെന്റർ കോട്ടയവും തമ്മിൽ ധാരണ പത്രം ഒപ്പുവെച്ചു.
മാറുന്ന കാലഘട്ടത്തിൽ വളരെ പ്രാധാന്യം ഉള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ആയ റോബോട്ടിക്സ്, എ ഐ തുടങ്ങിയ കോഴ്സുകളിൽ പ്രായോഗിക പരിജ്ഞാനം നൽകാൻ ലക്ഷ്യമിടുന്ന കോഴ്സ്, കോളേജിലെ മുഴുവൻ വിദ്യാർഥിനികൾക്കും ലഭ്യമാവുക എന്ന ഉദ്ദേശത്തോടെയാണ് ധാരണപത്രം ഒപ്പുവെച്ചത്.സഹകരണ വിശദാംശങ്ങൾ എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻറർ പ്രതിനിധി, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യുവിന് കൈമാറി. ഈ പങ്കാളിത്തത്തിലൂടെ കോളേജിലെ വിദ്യാർത്ഥിനികൾക്ക് വ്യാവസായിക നിലവാരത്തിലുള്ള പരിശീലനവും അത്യാധുനിക പഠന സാമഗ്രികളും ലഭ്യമാകും.
അൽഫോൻസാ കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കോഴ്സ് വിദ്യാർത്ഥിനികളുടെ നൈപുണ്യ വികസനം ത്വരിതപെടുത്തുകയും തൊഴിൽ പ്രാവീണ്യവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും. തദവസരത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് എച്ച്.ഒ.ഡി.ഡോ. വിജു ത സണ്ണി, കോർഡിനേറ്റർ മിസ് രേഖ മാത്യു, മറ്റ് അധ്യാപകർ, എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻറർ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.