പനയ്ക്കപ്പാലം തെള്ളിയാമറ്റത്ത് വൻ തീപിടുത്തം..!

പനയ്ക്കപ്പാലം തെള്ളിയാമറ്റത്ത് വൻ തീപിടുത്തം..!

പാലാ:പനയ്ക്കപ്പാലം തെള്ളിയാമറ്റത്ത് അല്പ സമയം മുൻപ് ഉണ്ടായ തീപിടുത്തത്തിൽ കട കത്തി നശിച്ചു.

തെള്ളിയാ മറ്റം ജംഗ്ഷനിൽ കൊട്ടാരത്തിൽ ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് അല്പ സമയം മുൻപ് തീപിടുത്തം ഉണ്ടായത്. അടുക്കളയിൽ നിന്ന് തീപടർന്ന് കട പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു.
വാർഡ് മെമ്പർ സതീഷ് കെ ബിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചേർന്ന് കെട്ടിടത്തിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന വാട്ടർ ടാങ്ക് തുറന്നു വിടുകയും കടയ്ക്കുള്ളിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ അടിയന്തിരമായി മാറ്റുകയും ചെയ്തതിനാൽ വൻ നാശ നഷ്ടം ഒഴിവായി.

ഗ്യാസ് സിലിണ്ടർ അടക്കമുള്ള വസ്തുക്കൾ അടുക്കളയിൽ ഉണ്ടായിരുന്നതിനാൽ സമീപത്തു നിന്ന് ആളുകളെയും ഒഴിപ്പിച്ചു.. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീ പൂർണ്ണമായി ആണയ്ക്കുകയായിരുന്നു..

തീ പിടുത്തത്തിൽ ഫർണ്ണിച്ചറും ഉപകരണങ്ങളുമടക്കം പൂർണ്ണമായി കത്തി നശിച്ചു.സമീപത്തായി മറ്റു കടകൾ പ്രവർത്തിക്കുന്നതിനാൽ അടിയന്തിരമായി തീയണയ്ക്കാൻ സാധിച്ചതിലൂടെ ഒഴിവായത് വൻ ദുരന്തമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !