അന്തിക്കാട് : അന്തിക്കാട് മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലാം പ്രതിയും അറസ്റ്റിൽ.
നിരവധി മാല മോഷണം റോബറി കേസ്സിലെ പ്രതിയായ കൊടകര മനക്കുളങ്ങര സ്വദേശിയായ ജാക്കി ബിനു എന്ന ബിനുവിനെയാണ് (42 വയസ്സ്) അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, ജിഎഎസ്ഐ ജീവൻ ഇ എസ്, സിപിഒമാരായ ഉമേഷ് കെ എസ്, കിരൺ രഘു എന്നിവർ ചേർന്ന് മണ്ണാർക്കാടു നിന്നും പിടികൂടിയത്.ഇക്കഴിഞ്ഞ ഏഴാം തിയതി ഉച്ചയോടെയാണ് പണവുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയെ കാറിലെത്തിയ സംഘം തടഞ്ഞു നിറുത്തി മുളക് സ്പ്രേ കണ്ണിലടിച്ചു 3 ലക്ഷം കവന്നത്. സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
സംഭവശേഷം മുങ്ങിയ ബിനു പലസ്ഥലങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്നു. ഇയാളെ ഇന്നു (18.11.2025) രാവിലെ പാലക്കാട് കോഴിക്കോട് ഹൈവ്വേയിൽ വച്ച് സ്കൂട്ടർ തടഞ്ഞു പിടികൂടുകയായിരുന്നു. സംശയം തോന്നി സ്കൂട്ടറിൽ നിന്ന് ഇറങ്ങിയോടിയ ബിനുവിനെ പോലീസ് സംഘം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ബിനു കൊടകര, അന്തിക്കാട്, ചാലക്കുടി, വലപ്പാട്, ഒല്ലൂർ, മഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിലായി മോഷണ കേസുകളും കവർച്ചകേസുകളും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മഞ്ചേരിയിൽ 8 ലക്ഷം രൂപ കുഴൽ പണം തട്ടിയ കേസ്സിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ ബിനുവിനെതിരെ വാറണ്ട് നിലവിലുണ്ട്.
07-11-2025 തീയതി രാവിലെ 11.45 മണിയോടെ വാടാനപ്പിള്ളി ടിപ്പുസുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാർ 30 വയസ് എന്നയാൾ ഇരുചക്രവാഹനത്തിൽ പോവുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച് പുറകിൽ നിന്നും വന്ന ഒരു കാർ മുൻവശം കയറി ക്രോസ് ചെയ്തു നിർത്തി ഇരുചക്രവാഹനത്തെ തടഞ്ഞ് നിർത്തി പ്രതികൾ കാറിൽ നിന്നിറങ്ങി അക്ഷയ് പ്രതാപ് പവാർ ന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ഇയാളുടെ കൈവശത്തിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ സൂക്ഷിച്ചിരുന്ന ഷോഡർ ബാഗ് പണമടക്കം കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.
ഈ കേസ്സിലെ പ്രതികളായ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി അർജുൻ എന്നയാളെ പെരുമ്പാവൂരിൽ നിന്നും, ഇടുക്കി പൈസൺവാലി സ്വദേശി വക്കത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് 37 വയസ്സ് എന്നയാളെ ആലുവയിൽ നിന്നും, ആലുവ മാർക്കറ്റ് റോഡ് സ്വദേശി മറ്റത്തിൽ വീട്ടിൽ ഗ്ലിവിൻ ജെയിംസ് 38 വയസ്സ് എന്നയാളെ നെടുംമ്പാശ്ശേരിയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അർജുൻ, ബോബി ഫിലിപ്പ്, ഗ്ലിവിൻ ജെയിംസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു.സി.എൽ, അന്തിക്കാട് എസ് എച്ച് ഒ കേഴ്സൺ വി മാർക്കോസ്, എസ് ഐ അഫ്സൽ, , ജി എ എസ് ഐ ജീവൻ ഇ എസ്, സി പി ഒ മാരായ ഉമേഷ് കെ എസ്, കിരൺ രഘു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.