മാറ്റം സാധ്യമാണ് മാറേണ്ടത് നമ്മളാണ്..തന്നെ വിജയിപ്പിച്ചാൽ കൊടുമ്പിടി വാർഡിൽ ആ മാറ്റം വികസനത്തിലൂടെ കാട്ടിത്തരുമെന്ന് ആം ആദ്മി സ്ഥാനാർഥി റോയ് വെള്ളരിങ്ങാട്ട്

പാലാ:വികസന മുരടിപ്പിനും അഴിമതി രാഷ്ട്രീയത്തി നുമെതിരെ ഇത്തവണ ജനങ്ങൾ വിധിയെഴുതുമെന്ന് ആം ആദ്മി സ്ഥാനാർഥി മാത്യു ഇഗ്നേഷ്യസ് (റോയ് വെള്ളരിങ്ങാട്ട്).

ഇടത് വലതു മുന്നണികളുടെ അഴിമതിയും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെയും കേരളത്തിലെ ജനങ്ങൾ ഈ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ മറുപടി നൽകി തുടങ്ങുമെന്നും താൻ മത്സരിക്കുന്ന കടനാട് പഞ്ചായത്ത് കൊടുമ്പിടി 8-ആം വാർഡിന്റെ സമഗ്ര വികസന മാണ് ലക്ഷ്യമെന്നും റോയ് വെള്ളരിങ്ങാട്ട് പറഞ്ഞു.
സാധാരണക്കാരുടെ കണ്ണിൽ പൊടിയിടുന്ന തൊലിപ്പുറത്തുള്ള ചികിത്സയാണ് വാർഡിൽ നടക്കുന്ന വികസനമെന്നും റോയ് കുറ്റപ്പെടുത്തി.കാർഷിക മേഖല
ക്ക് പ്രാധാന്യം നൽകും. തരിശായി കിട
ക്കുന്ന സ്ഥലങ്ങൾ കൃഷി യോഗ്യമാ
ക്കും, കൊടുംപിടി കേന്ദ്രീകരിച്ച് കാർഷിക വിഭവ ശേഖരണ വിതരണ കേന്ദ്രമാരംഭിക്കും. പഞ്ചായത്ത് സേവ
നങ്ങൾ വിട്ടുപടിക്കൽ എത്തിക്കുമെന്നും റോയ് പറഞ്ഞു. സർക്കാർ ഹോമി
യോ ആശുപത്രി സേവനം കൊടുംപിടിയിലും ലഭ്യമാക്കുമെന്നും റോയ് കൂട്ടിച്ചേർത്തു.

തന്നെ തിരഞ്ഞെടുത്താൽ ജാതിമത രാഷ്ട്രീയ വർണ്ണ വർഗ വ്യത്യാസമില്ലാതെ വാർഡിന്റെ സമഗ്ര മായ വികസനത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും നാമ നിർദ്ദേശ പത്രിക സമർപ്പിച്ച് റോയ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !