പാലാ: പീറ്റർ ഫൗണ്ടേഷൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പാവപ്പെട്ട വൃക്കരോഗികൾക്ക് മുടങ്ങാതെ സൗജന്യ ഡയാലിസിസ് നടത്തുവാൻ മരിയൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അവസരം ഒരുക്കിയിരിക്കുന്നു.
രണ്ട് ഡയാലിസിസ് മെഷീനാണ് ഫൗണ്ടേഷൻ മരിയൻ ആശുപത്രിക്ക് നൽകിയിരിക്കുന്നത് . കഴിഞ്ഞവർഷം നാല് മെഷീനുകൾ നൽകിയിരുന്നു. മരിയനിൽ പീറ്റർ ഫൗണ്ടേഷൻ ഭാരവാഹികളായ തോമസ് പിറ്റർ വെട്ടുകല്ലേൽ ,കിഡ്നി ഫെഡറേഷൻ സംസ്ഥാന കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ.ദീപു പീറ്റർ തോമസ്, ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ സിസ്റ്റർ ലിൻസി ഇമ്മാനുവേൽ, സിസ്റ്റ ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു തൊമസ്, ഡോ: അലക്‌സ് മാണി. ഡോ.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി യിരിക്കുന്നത്. ഡയാലിസിസിന് ആവശ്യമുള്ള കിറ്റും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്.കൂടാതെ വൃക്കരോഗം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങൾ ആരംഭത്തിലേ തന്നെ കണ്ടുപിടിച്ചു തടയുക എന്ന ലക്ഷ്യത്തോടെ 'മൊബൈൻ റീനൽ - കാർഡിയോ മെറ്റാബോളിക്ക് സ്ക്രീനിംഗ്' ടെസ്റ്റുകൾ നടത്തുവാനായി മൊബൈൽ ലാബ് സംവിധനവും പീറ്റർ ഫൗണ്ടേഷൻ വാർഷികം പ്രമാണിച്ച് ഒരുക്കിയിരിക്കുന്നു. അമേരിക്കയിലുള്ള 'കെയർ & ഷെയർ' ചാരിറ്റബിൾ സംഘടന, ചെമ്പ്ളാവിൽ ഫൗണ്ടേഷൻ, തൃശ്ശൂർ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് പീറ്റർ ഫൗണ്ടേഷൻ ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
25-11-2025 ചൊവ്വാഴ്ച 10 മണിക്ക് മരിയൻ മെഡിക്കൽ സെൻ്റിൽ വച്ച് നടത്തുന്ന ചടങ്ങിൽ പാലാ രൂപത വികാരി ജനറാൾ റവ. ഫാ ജോസഫ് തടത്തിൽ പദ്ധതികളുടെ ഉദ്ഘാടനവും വെഞ്ചരിപ്പും നിർവ്വഹിക്കുന്നതാണ് എന്ന് ഭാരവാഹികൾ മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.