ദുബായ് : അടൂർ മംഗലശ്ശേരിൽ പരേതരായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ ആക്കാകുഴിയിൽ ശ്രീമതി ലീലാമ്മ അലക്സിന്റെയും ഇളയ മകനും,
ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവും, ദുബായ് IKEA യിലെ സീനിയർ ജീവനക്കാരനായ ബ്രദർ സാജു അലക്സ് നവംബർ 9 ഞാറാഴ്ച്ച അതിരാവിലെ ഹൃദയാഘതത്തെ തുടർന്ന് ദുബൈയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഉടൻ തന്നെ ഭാര്യ കാർ നിർത്തി സി പി ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പനി ആവശ്യത്തിനായി നവംബർ 9 ഞാറാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് പെട്ടന്ന് മരണം സംഭവിച്ചത്.
ഭാര്യ : സിസ്റ്റർ സ്വപ്ന സാജു. മക്കൾ : രണ്ട് പെണ്മക്കളും ഇളയ ഒരു മകനും (എല്ലാവരും ദുബായ്). സഹോദരങ്ങൾ : പരേതരായ സാജൻ, സജി.
സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.